കെ.എസ്.ആർ.ടി.സിയിൽ കോട്ടയത്ത് സി.ഐ.ടി.യുവിനു വൻ തിരിച്ചടി: ബി.എം.എസ് സി.ഐ.ടി.യുവിന്റെ വോട്ട് പിടിച്ചെടുത്തു; ഐ.എൻ.ടി.യുസിയ്ക്കും മികച്ച നേട്ടം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ റഫറണ്ടത്തിൽ സംസ്ഥാന വ്യാപകമായി നേടിയ നേട്ടം കോട്ടയത്തും ആവർത്തിച്ച് ബി.എം.എസ്. ഐ.എൻ.ടി.യു.സിയും ബി.എം.എസും കോട്ടയം ജില്ലയിലും നേട്ടം ആവർത്തിച്ചപ്പോൾ സി.ഐ.ടി.യുവിനും എ.ഐ.ടി.യു.സിയ്ക്കും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയ്ക്കാകട്ടെ ഇക്കുറിയും അംഗീകാരം നേടാൻ സാധിച്ചില്ല.
പൊൻകുന്നം ഡിപ്പോയിൽ ബി.എം.എസ് ഏറ്റവും കൂടുതൽ വോട്ട് നേടിയപ്പോൾ ജില്ലയിൽ ഇതുവരെയില്ലാത്ത കനത്ത നേട്ടമാണ് ബി.എം.എസിനുണ്ടായത്. സി.ഐ.ടി.യുവിന്റെ വോട്ട് ഷെയറിൽ ഇക്കുറി വൻ ഇടിവുമുണ്ടായി. എരുമേലിയിൽ ആകെയുള്ള 121 വോട്ടിൽ 34 വോട്ടാണ് സി.ഐ.ടി.യുവിന് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെൽഫെയർ ഫ്രണ്ടിനു 37 വോട്ടും ഐ.എൻ.ടി.യു.സി നയിക്കുന്ന ട്രാൻസ്‌പോർട്ട് ഡെവലപ്പ്മെന്റ് ഫ്രണ്ടിനു 22 വോട്ടും എ.ഐ.ടി.യു.സിയ്ക്കു അഞ്ചു വോട്ടുമാണ് ലഭിച്ചത്.
കോട്ടയത്ത് ആകെ 487 വോട്ടായിരുന്നു ഉള്ളത്. ഇതിൽ സി.ഐ.ടി.യു 147 വോട്ടും, ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫ്രണ്ട് 145 വോട്ടും, ബി.എം.എസ് 98 വോട്ടും നേടി. വെൽഫെയർ ഫ്രണ്ടിനു 45 വോട്ട് ലഭിച്ചു. കഴിഞ്ഞ തവണ റഫറണ്ടം നടന്നപ്പോൾ കോട്ടയം ഡിപ്പോയിൽ ആകെ 797 വോട്ടാണ് ഉണ്ടായിരുന്നത്. അന്ന് 348 വോട്ടാണ് സി.ഐ.ടി.യു നേടിയത്.
എ.ഐ.ടി.യു.സി 70 വോട്ടും, ടി.ഡി.എഫ് 145 വോട്ടും, ബി.എം.എസ് 69 വോട്ടുമാണ് കഴിഞ്ഞ തവണ നേടിയത്. എന്നാൽ, ഇതിനെയെല്ലാം അട്ടിമറിക്കുന്ന വൻ വിജയമാണ് ഇക്കുറി ബി.എം.എസിനുണ്ടായത്.
പൊൻകുന്നം ഡിപ്പോയിൽ ബി.എം.എസിനു 62 വോട്ട് നേടി. ഏറ്റവും കൂടുതൽ വോട്ട് ഇവിടെ നേടിയത് ബി.എം.എസാണ്. 62 വോട്ട് ബി.എം.എസ് നേടിയപ്പോൾ, സി.ഐ.ടി.യുവിനു 54 വോട്ടാണ് ഇവിടെ ലഭിച്ചത്. ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫ്രണ്ട് ഇവിടെ 39 വോട്ടും, വെൽഫെയർ അസോസിയേഷൻ 21 വോട്ടും ഇവിടെ നേടിയിട്ടുണ്ട്.
ചങ്ങനാശേരിയിൽ സി.ഐ.ടി.യു 114 വോട്ട് നേടിയപ്പോൾ, ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫ്രണ്ട് 97 വോട്ടും, ബി.എം.എസ് 39 വോട്ടും നേടി. പാലായിൽ 123 വോട്ട് നേടിയ ബി.എം.എസിനാണ് ഏറ്റവും കൂടുതൽ വോട്ട്. 111 വോട്ടുമായി ടി.ഡി.എഫും, 93 വോട്ടുമായി സി.ഐ.ടിയുവും , 56 വോട്ടുമായി വെൽഫെയർ ഫ്രണ്ടും സജീവമായി മുന്നിലെത്തി.
ഈരാറ്റുപേട്ടയിൽ 62 വോട്ട് സി.ഐ.ടി.യു നേടിയപ്പോൾ, 60 വോട്ട് ട്ിഡി.എഫിനും, 41 വോട്ട് ബി.എം.എസിനും ലഭിച്ചു. വെൽഫെയർ ഫ്രണ്ടിനു ഇവിടെ 47 വോട്ട് ലഭിച്ചിട്ടുണ്ട്. വൈക്കത്ത് സി.ഐ.ടി.യുവിനു 92 വോട്ടും, എ.ഐ.ടി.യു.സിയ്ക്കു 57 വോട്ടും, ടി.ഡി.എഫിനു 49 വോട്ടും ബി.എം.എസിനു 31 വോട്ടും ലഭിച്ചിട്ടുണ്ട്.