
വിഷ്ണു ഗോപാൽ
കോട്ടയം : നിർമ്മലാ ജിമ്മി ഇനി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ട നിർമ്മല ജിമ്മിയ്ക്കിന്ന് ‘ഡബിൾ സന്തോഷമാണ് ‘. വിവാഹ വാർഷിക ദിനത്തിലാണ് നിർമ്മല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
21 പേർ വോട്ട് ചെയ്ത തെരഞ്ഞടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായ നിർമ്മലാ ജിമ്മി 14 വോട്ടുകൾ നേടിയാണ് പ്രസിഡന്റായത്. ജില്ലാ കള്ക്ടർ എം. അഞ്ജന സത്യവാചകം ചൊല്ലിക്കൊടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മലയ്ക്ക് അഭിനന്ദനമറിയിച്ച് വി.എൻ വാസവനടക്കമുള്ള ഇടത് നേതാക്കൾ എത്തിയിരുന്നു. മകൻ ജിനോ, ജിനോയുടെ ഭാര്യ ക്രിസ്റ്റി, ഇളയ മകൻ ജിയോയ്ക്കുമൊപ്പമാണ് നിർമ്മല എത്തിയത്.
എതിർ സ്ഥാനാർത്ഥിയായ രാധാ വി നായർക്ക് ഏഴ് വോട്ടുകളാണ് ലഭിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുറിച്ചി ഡിവിഷനിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട വൈശാഖ് പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്.
ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.