പ്രളയവും, മണ്ണിടിച്ചിലും, കോവിഡും തകർത്ത് കളഞ്ഞ മൂന്നാറിലേക്ക് വീണ്ടും വസന്തം വരുന്നു.തെക്കിൻ്റെ കാശ്മീരിലേക്ക്  സഞ്ചാരികളുടെ ഒഴുക്ക്

പ്രളയവും, മണ്ണിടിച്ചിലും, കോവിഡും തകർത്ത് കളഞ്ഞ മൂന്നാറിലേക്ക് വീണ്ടും വസന്തം വരുന്നു.തെക്കിൻ്റെ കാശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഷെമി ബിനോജ്

മൂന്നാർ: പ്രളയവും മണ്ണിടിച്ചിലും തകർത്ത തെക്കിന്റെ കശ്മീരിലേക്ക് വീണ്ടും വസന്തമെത്തുന്നു. വാകപ്പൂക്കൾ മിഴി തുറന്ന് കോടമഞ്ഞ് പുതച്ച് കിടക്കുന്ന മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സഞ്ചാരികൾ മഞ്ഞുമല കയറി ഇവിടേക്ക് എത്തിത്തുടങ്ങിയതോടെ വ്യാപാരികൾക്കും നിറമുള്ള പ്രതീക്ഷയാണ്.

മൂന്നാറിനെ പുനർസൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചതുപോലെ ഒലിച്ചുപോയ പൂക്കാലത്തെ തിരികെ വിളിച്ച് സഞ്ചാരികളുടെ മനമിളക്കുന്ന വസന്തം വിരുന്നെത്തിയിരിക്കുന്നു. പ്രളയവും, മണ്ണിടിച്ചിലും വിതച്ച മൂന്നാറിന്റെ നഷ്ടം, മഞ്ഞണിഞ്ഞ കുളിർകാഴ്ചകളിൽ മറന്നുപോകുകയാണ് സഞ്ചാരികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നത്തിലൊളിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ ‘തെക്കിന്റെ കശ്മീരാ’ണ് മൂന്നാറിന്റെ പരിക്കിനപ്പുറം അവരുടെ മനസ്സിൽ ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് മാനം തെളിഞ്ഞതോടെ ഇവിടം തേടിയെത്തുന്നവരുടെ ആത്മഗതം.

പ്രധാന റോഡുകൾ കഷ്ടിച്ച് ഗതാഗതയോഗ്യമായതും വിലക്ക് ഒഴിവാക്കിയതോടെയുമാണ് സന്ദർശകർ എത്തിത്തുടങ്ങിയത് കോവിഡ് കാലത്ത് ടൂർ പാക്കേജുകൾ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ പുതിയ അന്വേഷണങ്ങളും ബുക്കിങ്ങും വരികയാണെഴന്ന് ടൂർ ഓപറേറ്റർമാർ പറഞ്ഞു.