മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയ്ക്കു പത്തു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും; ശിക്ഷിച്ചത് കോട്ടയം പോക്‌സോ കോടതി
സ്വന്തം ലേഖകൻ
കോട്ടയം: മാനസിക വൈകല്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്കു പത്തു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പെരുമ്പായിക്കാട് നട്ടാശേരി എസ്.എച്ച് മൗണ്ട് ചിലന്തിമല വീട്ടിൽ സുരേഷി(കുട്ടൻ) നെയാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി.ഗോപകുമാർ ശിക്ഷിച്ചത്.
2013 ൽ കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. വെസ്റ്റ് സി.ഐ ആയിരുന്ന എ.ജെ തോമസാണ് കേസ് അന്വേഷിച്ചത്. തുടർന്നു, കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്കരൻ കോടതിയിൽ ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, വിചാരണ നടത്തിയ കോടതി പ്രതിയെ കുറ്റക്കാരനാണ് എന്നു കണ്ടെത്തുകയായിരുന്നു. ഇതോടെ സി.ഐ എ.ജെ തോമസ് അന്വേഷിക്കുന്ന തുടർച്ചയായ നാലാമത്തെ പീഡനക്കേസിലാണ് പ്രതിയ്ക്കു ശിക്ഷകിട്ടുന്നത്. ഇദ്ദേഹം അന്വേഷിച്ച് എട്ടു കൊലപാതകക്കേസുകളിലും പ്രതികൾക്കു ജീവപര്യന്തം കഠിന തടവ് ലഭിച്ചിട്ടുണ്ട്.