കൊവിഡ് ബാധിച്ച് കോട്ടയം നഗരസഭ അംഗത്തിന്റെ പിതാവ് മരിച്ചു: സത്യപ്രതിജ്ഞയ്ക്ക് നഗരസഭ അംഗം എത്തുക പി.പി.ഇ കിറ്റ് ധരിച്ചത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. ഇതേ തുടർന്നു കോട്ടയം നഗരസഭ അംഗം ക്വാറന്റയിനിലായതിനാൽ, ഇദ്ദേഹം അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് എത്തുക പി.പി.ഇ കിറ്റ് ധരിച്ച്. കോട്ടയം നഗരസഭയിലെ പതിനഞ്ചാം വാർഡ് അംഗം അജിത്ത് പൂഴിത്തറയുടെ പിതാവാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

പതിനഞ്ചാം വാർഡിൽ നിന്നുള്ള എൽ.ഡി.എഫ് അംഗം അജിത് പൂഴിത്തറയുടെ പിതാവ് ജേക്കബ് സി പൂഴിത്തറ(84)യാണ് മരിച്ചത്. സെയിൽ ടാക്‌സിലെ അസി.കമ്മിഷണറാണ് കഞ്ഞിക്കുഴി ഇറഞ്ഞാൽ പൂഴിത്തറ വീട്ടിൽ ജേക്കബ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു, ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച ഇദ്ദേഹം മരിച്ചത്. നേരത്തെ ഇദ്ദേഹത്തിനു കൊവിഡ് ബാധിച്ച സാഹചര്യത്തിൽ അജിത്ത് സത്യപ്രതിജ്ഞയ്ക്ക് അടക്കം എത്തിയത് പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു.

ഓരോ അംഗത്തിന്റെയും വോട്ടും നിർണ്ണായകമാകുന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി ഒരാൾ പോലും വിട്ടു നൽക്കരുതെന്ന നിർദേശം പാർട്ടികൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അജിത് പൂഴിത്തറ പി.പി.ഇ കിറ്റ് ധരിച്ച് എത്തുന്നത്.