video
play-sharp-fill
ഒടുവിൽ കഷ്ടപ്പെട്ട് വിജയം: ആറു കളികൾക്കു ശേഷം ഏഴാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

ഒടുവിൽ കഷ്ടപ്പെട്ട് വിജയം: ആറു കളികൾക്കു ശേഷം ഏഴാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

സ്വന്തം ലേഖകൻ

കോട്ടയം: ഒടുവിൽ കഷ്ടപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സിനു വിജയം. ആറു കളികളിലെ സമനിലകൾക്കും, തോൽവിയ്ക്കും ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനു ആദ്യ വിജയം. കരുത്തരായ ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യവിജയം നേടിയത്. മലയാളി താരം അബ്ദുൾ ഹക്കുവും ജോർദാൻ മുറെയും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ജിക്സൺ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

ആദ്യപകുതിയിൽ കളി 28-ാം മിനിറ്റിൽ എത്തിയപ്പോഴാണ് അബ്ദുൾ ഹക്കു ഗോൾവല കുലുക്കിയത്. ബോക്സിലേക്ക് ഉയർന്നുവന്ന കോർണർ കിക്ക് ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെ വലയിലെത്തി. ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കുവിന്റെ സീസണിലെ ആദ്യ ഗോളുമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ പകുതിയിൽ ഉണർന്നു കളിച്ച ഹൈദരാബാദ് ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ നിരന്തരം ഇരച്ചുകയറിയെങ്കിലും സ്‌കോർ പിറന്നില്ല. രണ്ടാം പകുതിയിൽ കിട്ടിയ അവസരങ്ങൾ കൈവിട്ടതും നിർഭാഗ്യവും ഹൈദരാബാദിന് വിലങ്ങായി. 87-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ. ജോർദാൻ മുറെ സീസണിൽ നേടിയ രണ്ടാമത്തെ ഗോളാണ് ഇത്.