
സിസ്റ്റർ സെഫിയ്ക്കു കന്യാചർമ്മം വച്ചു പിടിപ്പിക്കാനും സഭ മുടക്കിയത് വിശ്വാസികളുടെ നേർച്ചപ്പണമോ? വഴിതെറ്റിപ്പോയ വൈദികരെ കേസിൽ നിന്ന് രക്ഷിക്കാൻ സുപ്രീം കോടതിയിലെ മുന്തിയ വക്കീലന്മാരെ ഇറക്കിയിട്ടും രക്ഷപെട്ടില്ല; കാൽനൂറ്റാണ്ട് കടന്ന കോടതി വ്യവഹാരത്തിനു സഭ ചിലവഴിച്ചത് കോടികൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പയസ് ടെൻത് കോൺവെന്റിൽ അഭയ എന്ന പാവം കന്യാസ്ത്രീയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതികളായ വൈദികർക്കും, കന്യാസ്ത്രീയ്ക്കും വേണ്ടി സഭ കോടതിയിൽ തുലച്ചു കളഞ്ഞത് വിശ്വാസികളുടെ കോടികൾ. തന്റെ കന്യാചർമ്മം പുനസ്ഥാപിക്കാൻ സിസ്റ്റർ സെഫി നടത്തിയ ശസ്ത്രക്രിയക്കു വേണ്ടി പോലും സഭയാണ് പണം മുടക്കിയത് എന്ന വിവരമാണ് പുറത്ത് വരുന്നത്. കേസ് നടത്താനും, കന്യാസ്ത്രീയ്ക്കു കന്യാചർമ്മം വച്ചു പിടിപ്പിക്കാനും ചിലവഴിച്ച കോടികൾ പാവപ്പെട്ട വിശ്വാസികളുടെ പോക്കറ്റിൽ നിന്നാണ്.
അഭയക്കേസിന്റെ വിധിയിൽ ഏറെ നിർണ്ണായകമായിരുന്നു കന്യാസ്ത്രീയായ സിസ്റ്റർ സെഫി കന്യാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചു എന്നത്. കന്യാസ്ത്രീകളുടെ ശമ്പളവും മറ്റ് വരുമാനങ്ങളും എല്ലാം സഭയ്ക്കു നൽകണമെന്നത് പരസ്യമായ രഹസ്യമാണ്. സഭ നൽകുന്ന ചില്ലിക്കാശ് കൊണ്ടു വേണം പാവങ്ങളായ കന്യാസ്ത്രീകൾക്കു ജീവിക്കാൻ. ഇത്തരത്തിൽ കഷ്ടിച്ചു കഴിഞ്ഞു കൂടുന്ന കന്യാസ്ത്രീകളിൽ ഒരാളാണ് സെഫിയെന്നാണ് വെയ്പ്പ്. ഈ സെഫിയാണ് ലക്ഷങ്ങൾ ചിലവ് വരുന്ന കന്യാചർമ്മം വച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയക്കു വിധേയയായത്. ഇതു തന്നെ കേസിൽ സഭ നടത്തിയ ഇടപെടലിന്റെ നിർണ്ണായകമായ തെളിവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെയാണ് കോട്ടയത്തെ കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ടു കിടക്കുന്ന അഭയക്കേസിന്റെ വിവിധ ഘട്ടങ്ങളിലെ വിചാരണ. ഈ ഘട്ടങ്ങളിലെല്ലാം വൈദികർക്കും, കന്യാസ്ത്രീക്കും വേണ്ടി കോടതിയിൽ ഹാജരായത് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ്. ഫാ.കോട്ടൂരിനും, ഫാ.പൂത്രക്കയിലിനും, സിസ്റ്റർ സെഫിയ്ക്കും വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് എല്ലാം സിറ്റിംങിനു ലക്ഷങ്ങളാണ് ഫീസ് ഇനത്തിൽ നൽകിയത്. ഇതെല്ലാം പോയത് സഭയുടെ അക്കൗണ്ടിൽ നിന്നാണ് എന്നത് പകൽ പോലെ വ്യക്തവുമാണ്.
പള്ളിയ്ക്കും, സഭയ്ക്കും എങ്ങിനെയാണ് ഇത്രയും പണം ലഭിച്ചത് എന്നു നോക്കിയാൽ വിശ്വാസികളെ ഊറ്റിയാണ് സഭ പണമുണ്ടാക്കിയത് എന്നു കാണാൻ സാധിക്കും. ഇത്തരത്തിൽ വിശ്വാസികളുടെ പണം കൊള്ളയടിച്ചാണ് സഭ വൈദികർക്കു വേണ്ടി കേസ് നടത്തിയതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.