play-sharp-fill
ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ പോലീസുകാർ നെട്ടോട്ടമോടുമ്പോൾ അടിവസ്ത്രം വരെ അടിച്ചുമാറ്റിയ പോലീസുകാരിയും പഞ്ചായത്ത് അംഗവും മലയാളികൾക്കാകെ നാണക്കേട്

ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ പോലീസുകാർ നെട്ടോട്ടമോടുമ്പോൾ അടിവസ്ത്രം വരെ അടിച്ചുമാറ്റിയ പോലീസുകാരിയും പഞ്ചായത്ത് അംഗവും മലയാളികൾക്കാകെ നാണക്കേട്

ശ്രീകുമാർ

കൊച്ചി/കോട്ടയം : കോട്ടയം നഗരാതിർത്തിയിൽ തന്നെയുള്ള ഒരു ഗ്രാമ പഞ്ചായത്തിൽ ദുരിത ബാധിതർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന അടിവസ്ത്രം വരെ അടിച്ചു മാറ്റിയ പഞ്ചായത്ത് അംഗവും എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്നു 34 നൈറ്റികളും, അടിവസ്ത്രങ്ങളും സാനിറ്ററി പാഡുമടക്കമുള്ളവ അടിച്ചു മാറ്റി കാറിൽ കടത്തിയ പോലീസുകാരിയും കേരളത്തിന് തീരാ കളങ്കമായി. ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്യേണ്ട സാധനങ്ങൾ എറണാകുളത്ത് സെൻട്രൽ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇത് തരംതിരിച്ച് പായ്ക്ക് ചെയ്യാൻ സീനിയർ വനിതാ പോലീസ് ഓഫീസറെയാണ് ഏല്പിച്ചിരുന്നത്. സഹായത്തിന് ഏഴ് പോലീസുകാരെയും നിയോഗിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ് നടന്നത്. ഇതിനിടെ ഒരു പോലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി കാറിൽ സാധനങ്ങൾ കടത്തുകയായിരുന്നു. ഓരോ സാധനവും എണ്ണിത്തിട്ടപ്പെടുത്തിയാണ് കടത്തിയത്. സ്റ്റേഷനിലെ സിസി ടിവിയിൽ ഈ ദൃശ്യമുണ്ട്.

പതിനഞ്ച് ദിവസത്തോളമായി കേരളത്തിലെ പോലീസുകാർ മുഴുവൻ വീടും കുടുംബവും ഇട്ടെറിഞ്ഞ് പ്രളയബാധിതരെ രക്ഷപ്പെടുത്തുന്ന തിരക്കിലായിരുന്നു. രണ്ടര ലക്ഷത്തോളം പേരെ കേരളാ പോലീസ് രക്ഷിച്ചതായാണ് ഒദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചയായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വീടും സ്‌കൂളുകളുമെല്ലാം കഴുകി വൃത്തിയാക്കി സുരക്ഷിതമായ പുനരധിവാസം ഉറപ്പു വരുത്തുന്ന തിരക്കിലുമാണ്. കേരളത്തിലെമ്പാടുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർക്ക് ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതും കേരളാ പോലീസായിരുന്നു. കെവിൻ, വരാപുഴ കേസുകൾ ഉണ്ടാക്കിവെച്ച നാണക്കേടിന് പ്രായശ്ചിത്തമെന്നോണം എല്ലാം ഭംഗിയാക്കി സൽപ്പേര് തിരികെ പിടിച്ച പോലീസിലാണ് ഒരു ‘പുഴുകുത്ത്’ കാണിച്ച വൃത്തികേട് മൂലം തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിനടുത്തുള്ള ഒരു പഞ്ചായത്തിന്റെ പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങിയിരുന്നു. കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചായത്തിൽ ഭരണകക്ഷിയിലെ തന്നെ വനിതാ അംഗം അടിവസ്ത്രം അടക്കമുള്ളവ അടിച്ചു മാറ്റിയത് കോൺഗ്രസ്സിനും തീരാ കളങ്കമായി.