video
play-sharp-fill

ഒരു മുനിസിപ്പാലിറ്റി അടക്കം 21 സീറ്റ് തൂത്ത് വാരി ഇടത് മുന്നണി: 21 സ്ഥലങ്ങളിൽ പ്രതിപക്ഷമില്ല

ഒരു മുനിസിപ്പാലിറ്റി അടക്കം 21 സീറ്റ് തൂത്ത് വാരി ഇടത് മുന്നണി: 21 സ്ഥലങ്ങളിൽ പ്രതിപക്ഷമില്ല

Spread the love

തേർഡ് ഐ പൊളിറ്റിക്സ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ഇടത് മുന്നണിയ്ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി. ഇടതുമുന്നണിക്ക് ഒരു മുന്‍സിപ്പാലിറ്റിയും, അഞ്ച് ബ്ലോക്ക് പഞ്ചായത്തുമടക്കം 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിപക്ഷമില്ല. വോട്ടെടുപ്പിൽ എതിർ കക്ഷിയിലെ ഒരാൾ പോലും ജയിക്കാത്ത 21 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് പ്രതിപക്ഷം ഇല്ലാത്തത്.

ത്രിതലപഞ്ചായത്ത് ഇലക്ഷനില്‍ എല്‍ ഡി എഫിന് പ്രതിപക്ഷം ഇല്ലാത്ത സ്ഥാപനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത്

1, പിണറായി (കണ്ണൂര്‍)
2, കതിരൂര്‍ (കണ്ണൂര്‍)
3, ഏഴോം (കണ്ണൂര്‍)
4, ചിറ്റാരിപറമ്ബ്‌ (കണ്ണൂര്‍)
5, കല്ല്യാശ്ശേരി (കണ്ണൂര്‍)
6, കണ്ണപുരം (കണ്ണൂര്‍)
7, കാങ്കോല്‍ – ആലപ്പടമ്ബ് (കണ്ണൂര്‍)
8, കരിവെള്ളൂര്‍ – പെരളം (കണ്ണൂര്‍)
9, പന്ന്യന്നൂര്‍ (കണ്ണൂര്‍)
10, ചെറുതാഴം (കണ്ണൂര്‍)
11, കയ്യൂര്‍ ചീമേനി (കാസര്‍കോട്)
12, ബേഡഡ്ക്ക (കാസര്‍കോട്)
13, കടക്കല്‍ (കൊല്ലം)
14, തിരുനെല്ലി (വയനാട് )
15, എരമം കുറ്റൂര്‍ (കണ്ണൂര്‍ )

ബ്ലോക്ക് പഞ്ചായത്ത്

1, പാനൂര്‍ (കണ്ണൂര്‍)
2, തലശ്ശേരി (കണ്ണൂര്‍)
3, ചൊവ്വന്നൂര്‍ (തൃശ്ശൂര്‍)
4, ഒറ്റപ്പാലം (പാലക്കാട്)
5, ആലത്തൂര്‍ (പാലക്കാട്)

മുനിസിപ്പാലിറ്റി

1, ആന്തൂര്‍ (കണ്ണൂര്‍)