play-sharp-fill
സ്വർണ്ണക്കടത്ത് പ്രതികളുടെ സ്വത്ത് പൂർണ്ണമായും കണ്ടു കെട്ടുന്നു; പ്രതികൾ സ്വത്ത് സമ്പാദിച്ചത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ എന്നു റിപ്പോർട്ട്; സ്വപ്‌നയും സന്ദീപും ശിവശങ്കറും പാപ്പരാവും

സ്വർണ്ണക്കടത്ത് പ്രതികളുടെ സ്വത്ത് പൂർണ്ണമായും കണ്ടു കെട്ടുന്നു; പ്രതികൾ സ്വത്ത് സമ്പാദിച്ചത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ എന്നു റിപ്പോർട്ട്; സ്വപ്‌നയും സന്ദീപും ശിവശങ്കറും പാപ്പരാവും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ പ്രതികൾ ശ്രമം നടത്തിയതായി ആരോപിച്ച് കേന്ദ്ര സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നു. കേസിലെ എല്ലാ പ്രതികളുടെയും സ്വത്തുകൾ കണ്ടു കെട്ടുന്നതിനായി കേന്ദ്ര സർക്കാർ വലിയ ഇടപെടലാണ് ഇപ്പോൾ നടത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുന്നതിനും ശിവശങ്കർ അടക്കമുള്ള പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.


ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കിടയത്. വ്യാഴാഴ്ച കുറ്റപത്രം നൽകാനിരിക്കെയാണ് ഉത്തരവ്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. സ്വത്ത് കണ്ടു കെട്ടിയതായി ഇഡി കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്താണ് എം. ശിവശങ്കറിന്റേതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഇ.ഡി പറയുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ എൻഫോഴ്‌സ്‌മെൻറ് കുറ്റപത്രം നാളെ സമർപ്പിക്കും. കേസിൽ ശിവശങ്കർ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം നൽകുന്നത്.