തേർഡ് ഐ ബ്യൂറോ
കോട്ടയം: കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ കൊലപ്പെടുത്തി തള്ളി 28 വർഷം കഴിഞ്ഞിട്ടും സിസ്റ്റർ അഭയക്ക് വേണ്ട പരിഗണ നൽകാതെ സഭ. അന്യന്റെ സുഖത്തിനു വേണ്ടി കർത്താവിന്റെ മണവാട്ടിയായ സ്റ്റെഫിയും, അന്യനു സൗഖ്യം നൽകാൻ കർത്താവിന്റെ പ്രതിപുരുഷനായ വൈദികനും ചേർന്നു കന്യാസ്ത്രീയാകാനെത്തിയ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി 28 വർഷം കഴിഞ്ഞിട്ടും സഭ ഇപ്പോഴും പ്രതികൾക്കൊപ്പം. കൊലപാതകക്കേസിൽ ഫാ.തോമസ് എം.കോട്ടൂരിനു ഇരട്ട ജീവപര്യന്തവും, സിസ്റ്റർ സ്റ്റെഫിയ്ക്കു ജീവപര്യന്തവും വിധിച്ചിട്ടും ഇവർ ചെയ്ത കുറ്റം ഇപ്പോഴും സഭയ്ക്ക് അവിശ്വസനീയതമാണ്.
ക്ലാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത പിആർഒ അഡ്വ.അജി കോയിക്കൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മരിച്ച് 28 വർഷം കഴിഞ്ഞിട്ടും സഭ അഭയയെ അപമാനിച്ചിരിക്കുന്നത്. അഭയയെ കൊലപ്പെടുത്തിയതാണ് എന്നു സഭ ഇനിയും സമ്മതിച്ചിട്ടില്ലെന്നാണ് പ്രസ്താവനയിൽ നിന്നും വ്യക്തമാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഭയുടെ പ്രസ്താവന ഇങ്ങനെ –
കോട്ടയം അതിരൂപതാ അംഗമായിരുന്നു സിസ്റ്റർ അഭയ മരിച്ച സംഭവം ദുഖകരവും നിർഭാഗ്യകരവുമായിരുന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപതാംഗങ്ങളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കൊലചെയ്തതെന്നും സി.ബി.ഐ സ്‌പെഷ്യൽ കോടതി വിധിക്കുകയും, ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.
അവർക്കെതിരായ ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും, കോടതി വിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ അതിരൂപത ദുഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു.