video
play-sharp-fill

ചാരിറ്റിയുടെ മറവില്‍ കള്ളനോട്ട് വിതരണം; ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ അറസ്റ്റില്‍; ഇത് എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ; അടിവേര് മാന്തിയാല്‍ പല വെള്ളരിപ്രാവുകളും കുടുങ്ങും: പ്രതികരണവുമായി ഫിറോസ് കുന്നുംപറമ്പില്‍

ചാരിറ്റിയുടെ മറവില്‍ കള്ളനോട്ട് വിതരണം; ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ് തോന്നയ്ക്കല്‍ അറസ്റ്റില്‍; ഇത് എന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷ; അടിവേര് മാന്തിയാല്‍ പല വെള്ളരിപ്രാവുകളും കുടുങ്ങും: പ്രതികരണവുമായി ഫിറോസ് കുന്നുംപറമ്പില്‍

Spread the love

സ്വന്തം ലേഖകന്‍

രുവനന്തപുരം: ചാരിറ്റിയുടെ മറവില്‍ കള്ളനോട്ടടിച്ച് വിതരണം ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം ജില്ലയിലെ മംഗലപുരം കേന്ദ്രീകരിച്ചു ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ (35) അറസ്റ്റില്‍. വാടകവീടെടുത്താണ് ഇയാള്‍ കള്ളനോട്ട് അടിച്ചിരുന്നതെന്ന് പോലീസ്. കാട്ടായിക്കോണം നെയ്യനമൂലയിലെ വാടകവീട്ടില്‍ യുവതിക്കും അമ്മയ്ക്കുമൊപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിക്കുകയായിരുന്നു ഇയാള്‍.

സംഭവവുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നു. തന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷയാണ് ആഷിഖിന്റെ അറസ്റ്റെന്നാണ് ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

‘എന്നെ ദ്രോഹിച്ചതിന് ദൈവം നല്‍കിയ ശിക്ഷ…
താനും തന്നെപ്പോലുള്ള തന്റെകൂടെ ചേര്‍ന്ന് നില്‍ക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല. ഇന്നും നിന്റെ സുഹൃത്തുക്കള്‍ അത് തുടരുന്നുണ്ട്. എല്ലാം തെറ്റായിപോയി. എന്നെ മറ്റുള്ളവര്‍ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു.
നിന്റെ ദ്രോഹം കാരണമാണ് നാന്‍ ഒരിക്കല്‍ ചാരിറ്റിപോലും നിര്‍ത്തിയത് ,ഇവന്‍ മാത്രമല്ല ഇതിന്റെ അടിവേര് മാന്തിയാല്‍ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും. ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ നന്മയുള്ള യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കു. ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാര്‍ഗവുമില്ല. വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്പോള്‍ നമ്മുടെ കണ്ണീന്നു കണ്ണുനീര്‍ വരണം. അതിനൊന്നും കഴിയില്ലെങ്ങില്‍ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം.
ഇതൊരു ശിക്ഷ തന്നെയാണ്… നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ..’

വര്‍ക്കലയില്‍ നിന്നു കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടു പേരില്‍ നിന്നാണു പോലീസിന് കള്ളനോട്ടടി സംഘത്തെക്കുറിച്ചു വിവരം കിട്ടിയത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടെന്നും ഇവരെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇയാളുടെ കാട്ടായിക്കോണത്തെ വീട്ടില്‍ നിന്നു കള്ളനോട്ടിക്കുന്ന യന്ത്രവും അഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടും കണ്ടെത്തി. 200, 500 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇയാളുടെ വീട്ടില്‍ നിന്നു പോലീസ് കണ്ടെത്തിയത്. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും ഇവിടെ നിന്നു പിടികൂടി.