play-sharp-fill
നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് എൻ.സി.പി യു.ഡി.എഫിലേക്കെന്ന് സൂചന ; എൻ.സി.പി ആവശ്യപ്പെട്ടിരിക്കുന്നത് നാല് സീറ്റുകൾ

നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് എൻ.സി.പി യു.ഡി.എഫിലേക്കെന്ന് സൂചന ; എൻ.സി.പി ആവശ്യപ്പെട്ടിരിക്കുന്നത് നാല് സീറ്റുകൾ

സ്വന്തം ലേഖകൻ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി എൻ.സി.പി. യു.ഡി.എഫിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാക്കൾ എൻ.സി.പി. നേതാക്കളുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണു വിവരം.പാലാ സീറ്റിൽ സി.പി.എം. പിന്തുണയോടെ കേരള കോൺഗ്രസ്(എം) ജോസ് പക്ഷം അവകാശവാദം ഉറപ്പിച്ചതോടെയാണ് എൻ.സി.പിമുന്നണി മാറ്റത്തിന് തയാറെടുത്തിരിക്കുന്നത്.

എൻ.സി.പി. ദേശീയ നേതൃത്വത്തിന്റെകൂടി പിന്തുണയോടെയാണ് നീക്കം. ഇതിനായി നാലു സീറ്റുകളാണ് എൻ.സി.പി ആവശ്യപ്പെട്ടിരിക്കുന്നത്. പാലായ്ക്കു പുറമേ കുട്ടനാട്, കായംകുളം സീറ്റുകളും മലബാറിൽ ഒരു സീറ്റും വേണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടനാട് േേജാസഫ് വിഭാഗം വിട്ടുനൽകിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി സീറ്റ് വേണമെന്നാണ് ആവശ്യം. സീറ്റിന്റെ കാര്യത്തിൽ യു.ഡി.എഫിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും. എൻ.സി.പി. ദേശീയ നേതൃത്വത്തിനു പുറമേ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ ഉൾപ്പടെയുള്ള വിഭാഗം മാണി സി. കാപ്പന്റെ നേതൃത്വത്തിൽ യു.ഡി.എഫിൽ എത്താൻ തയാറെടുത്തു കഴിഞ്ഞതായാണു സൂചന.

എന്നാൽ, മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം ഇതിനോട് യോജിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇവർ എൽ.ഡി.എഫ്. വിടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ എൻ.സി.പി. പിളരുമെന്ന് ഉറപ്പായി.
എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ പിന്തുണ മാണി സി. കാപ്പൻ വിഭാഗത്തിനാണ്.

അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ മാണി സി. കാപ്പന് ഒപ്പം നിൽക്കാൻ തയാറായാൽ കുട്ടനാട് സീറ്റ് നൽകിയേക്കും. കേരള കോൺഗ്രസ്(എം) ജോസ് പക്ഷം മുന്നണി വിട്ടതോടെ ഉണ്ടായ ക്ഷീണം മറികടക്കാൻ കൂടുതൽ ഘടകക്ഷികളെ ഒപ്പംകൂട്ടാനുള്ള നീക്കമാണ് യു.ഡി.എഫ്. നടത്തുന്നത്.