play-sharp-fill
അഭയ മരിച്ച ശേഷം മോഷ്ടിക്കാന്‍ പോയിട്ടില്ല;  ജനലിന് അടുത്ത് എത്തിയപ്പോള്‍ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോകുന്നത് കണ്ടു; ക്രൈം ബ്രാഞ്ച് എസ്.പി സാമുവല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും സത്യത്തിനൊപ്പം നിന്ന കള്ളന്‍; അടയ്ക്കാ രാജുവാണ് അഭയക്കേസിലെ യഥാര്‍ത്ഥ താരം

അഭയ മരിച്ച ശേഷം മോഷ്ടിക്കാന്‍ പോയിട്ടില്ല; ജനലിന് അടുത്ത് എത്തിയപ്പോള്‍ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോകുന്നത് കണ്ടു; ക്രൈം ബ്രാഞ്ച് എസ്.പി സാമുവല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും സത്യത്തിനൊപ്പം നിന്ന കള്ളന്‍; അടയ്ക്കാ രാജുവാണ് അഭയക്കേസിലെ യഥാര്‍ത്ഥ താരം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സിസ്റ്റര്‍ അഭയയുടെ കൊലക്കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവല്‍ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയതാണ് അഭയക്കൊലക്കേസില്‍ നിര്‍ണ്ണായകമാണ്. അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ.പ്രത്യേക കോടതി കണ്ടെത്തുന്നത് അടയ്ക്കാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

‘ഞാന്‍ മോഷ്ടിക്കാന്‍ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് തന്നെ അഭയ കൊല്ലപ്പെട്ടപ്പോഴും ഈ സമയത്ത് തന്നെയാണ് അവിടെ എത്തിയത്. ഈ തുറന്നു പറച്ചിലോടെ എല്ലാ സംശയവും മാറി. ഇത് വെറുമൊരു മോഷ്ടാവല്ല യഥാര്‍ത്ഥ സാക്ഷിയാണെന്ന് കോടതിയും അംഗീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭയ കൊല്ലപ്പെട്ട ദിവസം ഫാദര്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പൂതൃക്കയലും കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായാണ് രാജു കോടതിയില്‍ മൊഴി നല്‍കിയത്. ഇരുവരെയും സംഭവദിവസം താന്‍ കോണ്‍വെന്റില്‍ കണ്ടതായും രാജു ആവര്‍ത്തിച്ചു. കോടതിയില്‍വെച്ച് രാജു ഫാദര്‍ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. മോഷ്ടിക്കാനെത്തിയ താന്‍ തോമസ് കോട്ടൂരും ഫാദര്‍ ജോസ് പൂതൃക്കയും കണ്ടെത്താണ് മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം ചമ്പ് കമ്പി മോഷ്ടിക്കാന്‍ വന്നു. അതിനായി പുലര്‍ച്ച നാലരയ്ക്ക് വന്നപ്പോള്‍ അടുക്കള ഭാഗത്തെ സ്റ്റെയര്‍ കേസിലൂടെ പോകാന്‍ ശ്രമിച്ചു. ജനലിന് അടുത്ത് എത്തിയപ്പോള്‍ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോയി. ഒരാള്‍ തോമസ് കോട്ടൂരാണ്. മറ്റെയാള്‍ ജോസ് പൂതൃക്കയലും. മൂന്ന് ഘട്ടങ്ങളായാണ് ചെമ്പ് കമ്പി മോഷ്ടിച്ചതെന്നും അവസാനം വന്നപ്പോഴാണ് അഭയാ കേസിലെ സാക്ഷിയായത് കണ്ടതെന്നും രാജു കോടതിയില്‍ മൊഴി നല്‍കി.

മോഷണ വസ്തു വിറ്റ് വരുമ്പോള്‍ കോണ്‍വന്റില്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും കണ്ടു. അവിടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചപ്പോള്‍ അഭയയുടെ മരണമറിഞ്ഞു. അതിന് ശേഷം പൊലീസ് തന്നെ മോഷണക്കേസില്‍ പിടിച്ചു. പിന്നീട് അഭയയെ കൊന്നത് താനാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചു. ഭീഷണിപ്പെടത്തിയെന്നാണ് കോടതിയില്‍ രാജു പറഞ്ഞത്. എല്ലാം കേട്ട ശേഷം കേസിലെ യഥാര്‍ത്ഥ സാക്ഷിയാണ് രാജുവെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അഭയ കൊല്ലപ്പെട്ടതിന് ശേഷം രാജു മോഷ്ടിച്ചിട്ടില്ല. അതിന് ശേഷം തടിപ്പണിക്ക് പോയി. ഇപ്പോള്‍ തടിവെട്ട് രാജുവെന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. അടക്കാ മോഷണത്തില്‍ കേന്ദ്രീകരിച്ചതു കൊണ്ടാണ് അഭയ കൊല്ലപ്പെടുമ്‌ബോള്‍ ഇയാളെ നാട്ടുകാര്‍ അടക്കാ രാജുവെന്ന് വിളിച്ചത്.

ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റര്‍ അഭയയെ പ്രതികള്‍ കിണറ്റില്‍ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സിബിഐ നിഗമനം. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ച്ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പില്‍ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രതിഭാഗം വാദം.

പ്രശസ്ത വക്കീല്‍ രാമന്‍ പിള്ളയാണ് പ്രതിഭാഗത്തിന് വേണ്ടി അടക്കാ രാജുവിനെ വിസ്തരിച്ചത്. ഏത് സാക്ഷിയേയും വീഴ്ത്തുന്ന രാമന്‍ പിള്ളയ്ക്ക് മുന്നില്‍ പോലും അടയ്ക്ക രാജു പതറിയില്ല.