ലൈഗിംക പീഡനത്തിന് ഇരയായ നാല് വയസ്സുകാരിയെ ചാക്കിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

മുംബൈ: നാല് വയസുകാരിയെ അബോധാവസ്ഥയില്‍ ചാക്കിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നാട്ടുകാരില്‍ ചിലരാണ് സംശയാസ്പദമായി ചാക്ക് കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ചാക്ക് തുറന്നപ്പോഴാണ് കുട്ടി അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയുമായി ആശുപത്രിയില്‍ എത്തി. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

കുട്ടിയെ തിരിച്ചറിയാന്‍ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ കൈമാറി. ഇതേത്തുടര്‍ന്ന് ഭയന്ദര്‍ സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി ലഭിച്ചതായി വിവരം കിട്ടി. ശേഷം പെണ്‍കുട്ടിയെ ഭയന്ദര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group