കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. തിരുവാര്‍പ്പ് കേളക്കേരില്‍ അനില്‍ കുമാറിന്റെ മകന്‍ കൈലാസ് നാഥാണ്(9) മരിച്ചത്. കുമരകം എസ്.കെ.എം പബ്‌ളിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ബേക്കറികളില്‍ പലഹാരം എത്തിച്ച് കൊടുക്കുന്ന ആളായ അനില്‍ കുമാര്‍ സ്ഥിരമായി കുട്ടികളെയും ഒപ്പം കൂട്ടാറുണ്ട്. പതിവ് പോലെ ഇന്നും കുട്ടികളെ അന്വേഷിച്ചപ്പോഴാണ് മൂത്ത മകനെ കാണാതായ വിവരം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടി വെള്ളത്തില്‍ വീണതായി കണ്ടെത്തി. പരിസരവാസി നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെടുത്തു. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയായിരുന്നു മരണം. റെജിമോളാണ് അമ്മ. ആറ് വയസ്സുകാരന്‍ ആകാശ് നാഥ് ഏക സഹോദരനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group