കൊവിഡ് പ്രതിസന്ധി: സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ 31 ന് അവസാനിക്കും: വാഹന ഉടമകൾ നെട്ടോട്ടത്തിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം : സർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച. ഇളവുകൾ ഡിസംബർ 31-ന് അവസാനിക്കുന്നു. കോവിഡ മഹാമാരി മൂലം. ടാക്സി മേഖലകൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന. ഇളവുകൾ ഈ മാസം 31 അവസാനിക്കുന്നു വാഹന ഉടമകൾ ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ നെട്ടോട്ടത്തിൽ.
ടാക്സ്, ടെസ്റ്റിംഗ്. ജി.പി.എസ് എന്നിവയാണ് സർക്കാർ ഒഴിവാക്കിയത്. നിലവിൽ. വാഹനങ്ങൾക്ക് ഓട്ടം ഇല്ലാത്ത അവസ്ഥയിൽ. സർക്കാരിന്റെ കാരുണ്യം ഉണ്ടായാൽ മാത്രമേ. ടൂറിസ്റ്റ് ടാക്സി മേഖലകൾ മുന്നോട്ടു പോകുകയുള്ളൂ എന്ന്. ഭാരവാഹികൾ അറിയിച്ചു. ജി.പി.എസ് സംവിധാനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് 2019 ജനുവരി അതിനുശേഷമുള്ള വാഹനങ്ങളിൽ ഘടിപ്പിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കേരള ഗവൺമെന്റ്, മോട്ടോർ വാഹന വകുപ്പ്. എല്ലാ വാഹനങ്ങളിലും. ഈ സംവിധാനം ഉപയോഗിക്കണം എന്ന നിലപാടാണ് സ്വീകരിക്കപ്പെടുന്നത്. ഹൈക്കോടതിയിൽ. ഒരു വ്യക്തി സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ ഫലമായി, വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഉടൻ നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നിലവിൽ വന്നിട്ടുണ്ട്.
എന്നാൽ ടാക്സി തൊഴിലാളികളുടെ സംഘടനയായ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ കെ.ടി.ഡി.ഒ ഈ വിഷയവുമായി ഹൈക്കോടതിയിൽ നിലവിൽ കേസ് ഫയൽ ചെയ്ത വിധിക്ക് വേണ്ടി കാത്തു നിൽക്കുന്നു. മേൽ കോടതി എടുത്തിരിക്കുന്ന വിധി കീഴ്ക്കോടതികൾ എങ്ങനെ പരിഹരിക്കാൻ പറ്റും എന്ന ആശങ്കയിലാണ്.
സംഘടന. കേവലം 2000, 2500 രൂപ വിലയുള്ള ജി.പി.എസ് സ്വകാര്യകമ്പനികൾ ഏഴായിരം മുതൽ. പന്തീരായിരം രൂപവരെ ഈടാക്കുന്നു എന്ന്. ടാക്സി തൊഴിലാളികളുടെ സംഘടന. പ്രസ്താവനയിൽ പറയുന്നു. സർക്കാർ ഈ സംവിധാനം, നേരിട്ട് നടപ്പിലാക്കുകയും. തവണ അവസ്ഥകളുടെ അടിസ്ഥാനത്തിൽ.
സർക്കാരിന് കീഴിലുള്ള (കെൽട്രോൺ പോലുള്ള) അർദ്ധസർക്കാർ സ്ഥാപനം വഴി നടപ്പിലാക്കണമെന്ന്. ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ടാക്സി മേഖല. വളരെ. പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അതിനു സർക്കാരിന്റെ ഭാഗത്തുനിന്നും. ഈ മേഖലയ്ക്ക് ഒരു ആശ്വാസം എന്ന നിലയ്ക്ക്. കുറച്ച് കാലാവധി കൂടി അനുവദിക്കണമെന്ന്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സ്മാസ്സ് മുഹമ്മദ്. മനോജ് കോട്ടയം. ഫൈസൽ നെടുമ്പാശ്ശേരി. എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.