സെല്ലോ ടേപ്പിൽ പൊതിഞ്ഞ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചത് അരലക്ഷം രൂപ: വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് കുടുക്കി: പാലക്കാട്ട് ഷംസീർ കൊള്ളയടിച്ചത് ലക്ഷങ്ങൾ
സ്വന്തം ലേഖകൻ
വാളയാർ: അതിർത്തി കടന്നെത്തുന്ന വാഹനങ്ങളിൽ പരിശോധന നടത്തി ലക്ഷങ്ങൾ കൈക്കൂലിയായി വാങ്ങിയിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ വിജിലൻസിൻ്റെ പരിശോധനയിൽ കുടുങ്ങി. കൈക്കൂലി വാങ്ങുന്ന പണം സെല്ലോ ടേപ്പിൽ പൊതിഞ്ഞ് അടി വസ്ത്രത്തിൽ ഒളിപ്പിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
പാലക്കാട് വേലന്താവളം മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ നടന്ന വിജിലന്‍സ് റെയ്ഡിനിടെയാണ് എഎംവിഐ വി.കെ. ഷംസീറില്‍ നിന്നും 51,150 രൂപ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജിലന്‍സ് ഡിവൈഎസ്‌പി എസ്. ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവരെ കണ്ടതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ച ഷംസീറിനെ പിന്നീട് പിടികൂടി. പിന്നീട് നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തില്‍ നിന്നുമാണ് പണം കണ്ടെത്തിയത്.
സെലോ ടേപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം. ഇതരസംസ്ഥാന വാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിയ പണമാണെന്നാണ് വിജിലന്‍സ് നല്‍കുന്ന വിശദീകരണം.