play-sharp-fill
ചില മനുഷ്യരെ കണ്ടു തീർക്കാനാവില്ല, മയക്കുമരുന്നിനോടെന്ന പോലെ ഞാൻ അദ്ദേഹത്തോട് അടിമപ്പെട്ട് കിടക്കുകയാണ് : അഹമ്മദ് മുസ്ലീമിന് ആദരവ് അർപ്പിച്ച് കനി കുസൃതി

ചില മനുഷ്യരെ കണ്ടു തീർക്കാനാവില്ല, മയക്കുമരുന്നിനോടെന്ന പോലെ ഞാൻ അദ്ദേഹത്തോട് അടിമപ്പെട്ട് കിടക്കുകയാണ് : അഹമ്മദ് മുസ്ലീമിന് ആദരവ് അർപ്പിച്ച് കനി കുസൃതി

സ്വന്തം ലേഖകൻ

കൊച്ചി : സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച് ഒന്നായിരുന്നു നടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിമിന്റെ മരണം.ഇപ്പോഴിതാ കനി കുസൃതി അദ്ദേഹത്തെ കുറിച്ച് ആദരവ് അർപ്പിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അദ്ദേഹത്തെ കണ്ട നാൾ മുതൽ തന്നെ അദ്ദേഹം ഒരു ദിവസം മരിച്ചു പോകുമല്ലോ എന്നോർത്ത് ദുഃഖത്തിൽ തന്നെയായിരുന്നു താനെന്നും കനി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കനി കുസൃതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാർത്ത കണ്ടപ്പോൾ ഹൃദയം തകർന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ. അദ്ദേഹത്തിന്റെ മാന്ത്രികതയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ച ഞാൻ ഭാഗ്യവതിയാണ്. ഞങ്ങൾ നിങ്ങളെ ഒരുപാട് മിസ് ചെയ്യും. നിങ്ങൾക്ക് ഭക്ഷണം നൽകാനായി ഞാൻ പാചകം പഠിച്ചു. പ്രിയപ്പെട്ട ഓർമ്മകൾ. ഉമ്മ.

ചില മനുഷ്യരെ കണ്ടു തീർക്കാനാവില്ല. അനന്തമായി തുടരുന്നവർ. മനസ്സിൽ കൊതിയൂറും അവരെ കേട്ടാൽ. അഹമ്മദ് മുസ്ലിം മാഷിനെ കണ്ട നാൾ മുതൽ തന്നെ അദ്ദേഹം ഒരു ദിവസം മരിച്ചു പോകുമല്ലോ എന്നോർത്ത് ദുഃഖത്തിൽ തന്നെയാണു ഞാൻ. തീർത്തും സ്വാർത്ഥമായ ദുഃഖം.മാഷിനെ കാണാതെ കഴിയുന്ന ഓരോ നിമിഷവും പാഴായി പോകുന്നതു പോലെ.

അദ്ദേഹം അഭിനയിക്കുന്നത്, ചിരിക്കുന്നത്, സംസാരിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന എക്സ്റ്റസി ലോകത്ത് മറ്റൊന്നിനും തരാൻ കഴിയില്ല എന്നറിയുന്നത് കൊണ്ടുതന്നെ. എന്തൊരു നടൻ! ഒരു മയക്കുമരുന്നിനോടെന്ന പോലെ ഞാൻ അദ്ദേഹത്തിനൊട് അടിമപ്പെട്ട് കിടക്കുകയാണ്. സൗന്ദര്യ ലഹരി ഒരുപക്ഷെ ആഴത്തിൽ മനസ്സിലായത് മാഷിനെ കാണാൻ തുടങ്ങിയതിന്മേലാണ്.

‘അദ്ദേഹം മരിച്ചു പോയൊ’ എന്ന ആതിരയുടെ മെസ്സേജ് രാവിലെ കണ്ടപ്പോൾ തന്നെ ഈ ലോകത്തിനെ മടക്കി വെച്ച് മറ്റേങ്ങോട്ടെങ്കിലും പോകാൻ ശ്രമിക്കുന്നു.