
സ്വന്തം ലേഖകൻ
ക്രിസ്തുമസ് എന്നാൽ പല രുചികളിലും വർണ്ണങ്ങളിലുമുള്ള കേക്കിൻ്റെ കാലമാണ്. കൃത്രിമ ചേരുവകൾ ഇല്ലാത്ത രുചികരമായ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കുന്ന വിധം
മൈദ 1 കപ്പ്
കൊക്കോ പൗഡർ 3 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
ബേക്കിംഗ് സോഡാ 1/2 ടീസ്പൂൺ
മുട്ട 3 എണ്ണം പാൽ 1/2 കപ്പ്
വെജിറ്റബിൾ ഓയിൽ 1/2 കപ്പ് ഉപ്പ് 1/2 ടീസ്പൂൺ
വാനില എസൻസ് 1 ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് 1 കപ്പ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
തയ്യാറാക്കുന്ന വിധം…
ആദ്യം മൈദയും, കൊക്കോ പൗഡറും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പും നന്നായി അരിച്ചു മാറ്റിവയ്ക്കുക.
ശേഷം പഞ്ചസാരയും ഓയിലും നന്നായി അടിക്കുക. അതിലേക്ക് മുട്ട ഓരോന്നായി ചേർത്തു അടിച്ചെടുക്കുക. എസെൻസ് ചേർക്കുക.
ഇതിലേക്ക് അരിച്ചുവച്ച മൈദക്കൂട്ട് ചേർക്കുക. ഇടവിട്ട് പാലും ചേർത്ത് കൊടുക്കുക.
ചൂടാക്കിയിട്ട ഓവനിൽ വച്ച് 30 മിനിറ്റ് 170 ഡിഗ്രിയിൽ ബേക്ക് ചെയ്തെടുക്കുക. തണുത്തതിന് ശേഷം വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഇഷ്ടമുള്ള തരത്തിൽ അലങ്കരിക്കുകയും ചെയ്യാം..
രുചികരമായ ചോക്ലേറ്റ് കേക്ക് തയ്യാറായി…
തയ്യാറാക്കിയത്,
ഷിഫിനാ അഷറഫ്
ചേനപ്പാടി