video
play-sharp-fill
കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; പ്രതിക്കൂട്ടില്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല- മുല്ലപ്പള്ളി കൂട്ടായ്മ

കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; പ്രതിക്കൂട്ടില്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല- മുല്ലപ്പള്ളി കൂട്ടായ്മ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഡിസിസിയില്‍ വന്‍ അഴിച്ചുപണി. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും തുടരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ചില നേതാക്കള്‍ കെപിസിസിയിലെ നേതൃമാറ്റം ഉയത്തിയെങ്കിലും അതിനുള്ള സാധ്യത ഉന്നത നേതാക്കള്‍ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെപിസിസി മുല്ലപ്പള്ളി തന്നെ നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ യുഡിഎഫ് നേതൃയോഗം നാളെ മൂന്നിനു കന്റോണ്‍മെന്റ് ഹൗസില്‍ ചേരും.

നേതൃമാറ്റം ആലോചിക്കേണ്ട സമയം ഇതല്ലയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെപിസിസി തലത്തില്‍ മാറ്റത്തിനു സാധ്യത കുറവാണെങ്കിലും ഡിസിസികളില്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കാസര്‍കോട് ജില്ലാ നേതൃത്വങ്ങള്‍ പരാജയമായെന്നാണ് വിലയിരുത്തല്‍. വി.കെ. ശ്രീകണ്ഠന്‍ (പാലക്കാട്), ഐ.സി. ബാലകൃഷ്ണന്‍ (വയനാട്), ടി.ജെ.വിനോദ് (എറണാകുളം) എന്നിവര്‍ ഡിസിസി അധ്യക്ഷ പദം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പകരക്കാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജനുവരി ആദ്യവാരം രണ്ടു ദിവസം രാഷ്ട്രീയകാര്യ സമിതി യോഗം ചേരാന്‍ തീരുമാനിച്ചു. ജനപ്രതിനിധികളെയും കെപിസിസി ഭാരവാഹികളെയും യോഗത്തില്‍ പങ്കെടുപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയകാര്യ സമിതിക്കു മുന്‍പായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്തു പ്രത്യേക ചര്‍ച്ച നടത്തി. ജോസ് കെ.മാണി വിഭാഗം ഇടത്പക്ഷത്തേക്ക് പോയത് മധ്യകേരളത്തിലുണ്ടാക്കിയ തിരിച്ചടി യോഗത്തില്‍ ചര്‍ച്ച ചെയ്തു. അടച്ചിട്ട മുറിയില്‍ ഏതാനും നേതാക്കള്‍ മാത്രം ചേര്‍ന്നു തീരുമാനമെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമാകാന്‍ നില്‍ക്കുന്നവര്‍ സംഘടന ദുര്‍ബലമാണെന്ന കാര്യം തിരിച്ചറിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ നേതൃനിരയാണ് പ്രശ്‌നമെന്നും കൂട്ടുത്തരവാദിത്വം തിരികെ വന്നാല്‍ മാത്രമേ മുന്നണി രക്ഷപ്പെ
ടുകയുള്ളുവെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.

ഗ്രൂപ്പ് മാനേജര്‍മാരാണ് തോല്‍വിക്ക് കാരണമെന്നായിരുന്നു വി.എം സുധീരന്റെ ആരോപണം. സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത പരിഗണിക്കുന്നതിന് പകരം ഗ്രൂപ്പ് സാധ്യതകളാണ് പരിഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവിനുള്ള പണംപോലും നല്‍കാന്‍ കെപിസിസി നേതൃത്വം തയ്യാറായില്ലെന്ന ആരോപണവുമായി ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി.