video
play-sharp-fill

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ കീഴടക്കി ഇടതുമുന്നണി ; ഇടതുപക്ഷത്തിന് ഗുണമായി ജോസ് കെ.മാണിയുടെ മുന്നണിപ്രവേശം : ജില്ലാ പഞ്ചായത്തിലേക്ക് കൃത്യമായി രാഷ്ട്രീയ വോട്ടുകൾ വീഴുമ്പോൾ ഭരണത്തുടർച്ചാ സ്വപ്‌നങ്ങളുമായി പിണറായി സർക്കാർ

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ കീഴടക്കി ഇടതുമുന്നണി ; ഇടതുപക്ഷത്തിന് ഗുണമായി ജോസ് കെ.മാണിയുടെ മുന്നണിപ്രവേശം : ജില്ലാ പഞ്ചായത്തിലേക്ക് കൃത്യമായി രാഷ്ട്രീയ വോട്ടുകൾ വീഴുമ്പോൾ ഭരണത്തുടർച്ചാ സ്വപ്‌നങ്ങളുമായി പിണറായി സർക്കാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പുകളിൽ മിക്കപ്പോഴും പഞ്ചായത്തുകളിലേക്കും കോർപ്പറേഷനിലേക്കുമൊക്കെ പൊതുജനം എപ്പോഴും വോട്ട് ചെയ്യുന്നത് വ്യക്തികളെ മുൻനിർത്തിയും അതാത് പ്രദേശങ്ങളിലെ പ്രശ്‌നങ്ങളും മുൻനിർത്തിയായിരിക്കും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ജില്ലാപഞ്ചായത്തുകളിലേക്ക് എത്തുന്നത് കൃത്യമായ രാഷ്ട്രീയ വോട്ടുകൾ മാത്രമായിരിക്കും.

ഇതിനുപുറമെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനൽ ആയിട്ടാണ് രാഷട്രീയ നിരീക്ഷകരും നേതാക്കളും ജില്ലാ പഞ്ചായത്ത് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ ഇടതുമുന്നണി ഇത്തവണ ഭരണത്തുടർച്ചാ പ്രതീക്ഷയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരണം 14 ജില്ലാ പഞ്ചായത്തുകളിൽ പതിനൊന്നും ഇപ്പോൾ എൽഡിഎഫിന്റെ കൈയിലാണ്.തിരുനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലെ ജില്ലാ പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈയുള്ളപ്പോൾ കാസർകോട് അവർ മുന്നിലാണ്.

കാസർകോട് എൽഡിഎഫ് 7, യുഡിഎഫ്7, എൻഡിഎ 2 എന്നിങ്ങനെയാണ് കക്ഷിനില. എന്നാൽ ചെങ്കള ഡിവിഷനിൽ നിന്ന് ജയിച്ച ഷാനവാസ് പാദൂർ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനാണ്.എന്നാൽ ഇദ്ദേഹത്തെ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ സ്വതന്ത്രൻ എന്നാണ് കാണിച്ചിരിക്കുന്നത്. ഈ വോട്ടുകൂടി ചേരുതോടെ എൽഡിഎഫിന്റെ സീറ്റുകൾ 8 ആയി ഉയരുകയും ചെയ്യും.

കഴിഞ്ഞതവണ വെറും 7 ജില്ലാ പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. ഇത്തവണ അത് 11ലേക്ക് ഉയർത്താൻ അവർക്കാവുകയും ചെയ്തു. എന്നാൽ യുഡിഎഫ് ആകട്ടെ വെറും 3 ജില്ലാപഞ്ചായത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

കോൺഗ്രസിന്റെ കോട്ടയായ ഇടുക്കിയിലും, കോട്ടയത്തും, പത്തനംതിട്ടയിലുമുള്ള ഇടതുമുന്നേറ്റം യുഡിഎഫിനെ ഞെട്ടിച്ചിട്ടുണ്ട്. ഇവിടെ ഗുണം ചെയ്തത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശവും.