കാര്‍ഷിക ബില്ലിലെ വ്യവസ്ഥകള്‍ കർഷകന് ഹാനികരം : രഞ്ജു കെ മാത്യു
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്ലുകളിലെ വ്യവസ്ഥകൾ കർഷകന് ഹാനികരമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു.
വ്യവസായ മേഖലയ്ക്ക് സമാനമായി കാര്‍ഷിക മേഖല ഉദാരവല്ക്കരിക്കപ്പെടുമ്പോള് ശാക്തീകരിക്കപ്പെടുന്നത് കോര്‍പ്പറേറ്റുകളാണ്.
താങ്ങുവില ഇല്ലാതാകും, പ്രദേശിക ചന്തകള്‍ അസ്തമിക്കും, 85 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകര്‍ പ്രതിസന്ധിയിലാകും, വിലപേശാന്‍ കര്‍ഷകര്‍ക്കുളള അവകാശം ദുര്‍ബലമാകും, കുത്തകകള്‍ക്ക് നിയന്ത്രണമില്ലാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുവാനുളള അവസരം സൃഷ്ടിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ആശങ്കകളെല്ലാം അങ്ങേയറ്റം ഗൗരവമുളളതാണ് അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച കർഷക സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ അംഗീകാരത്തോടെ നടപ്പാക്കാന്‍ കഴിയാത്ത നിയമങ്ങള്‍ പിന്‍വലിക്കുകയാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബോബിൻ വി പി . അധ്യക്ഷത വഹിച്ചു. രാജേഷ് ബേബി , സോജോ തോമസ് , പി.സി.മാത്യു, കണ്ണൻ ആൻഡ്രൂസ്, കെ സി ആർ തമ്പി , ജെ ജോബിൻസൺ , ബിജു ആർ , അജേഷ് പി.വി. , സ്മിതാ രവി, ടി.കെ. അജയൻ എന്നിവർ പ്രസംഗിച്ചു. ഷാജിമോൻ ഏബ്രഹാം , ബിജുമോൻ പി.ബി. , വി.ആർ ഗോപകുമാർ , രാജേഷ് വി.ജി. , ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.