കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചു

Spread the love

സ്വന്തം ലേഖകൻ

കളത്തൂക്കടവ്: കേ ന്ദ്ര ഗവൺമെന്റിന്റെ കാർഷിക ബില്ലിനെതിരെ കളത്തൂക്കടവ് ഇടവക കർഷകദളത്തിന്റെ നേതൃത്വത്തിൽ ശക്തമായി പ്രതിഷേധിച്ചു പരിപാടിയുടെ ഉദ്ഘാടനം കളത്തുകടവ് പള്ളി വികാരി റവ. ഫാദർ ജോസഫ് പരവുമേൽ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ തെറ്റായ കർഷക വിരുദ്ധ നടപടിയിൽ കൃഷിക്കാർ സംഘടിക്കണമെന്നും ശക്തമായ സമരപരിപാടികൾ നടത്തണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ വികാരി റവ.ഫാദർ ജോസഫ് പരവുമേൽ പറഞ്ഞു കർഷകദള ഫെഡറേഷൻ പ്രസിഡൻ്റ് ഇൻചാർജ് സിബി മാത്യു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളത്തുക്കടവ് ആർ, പി ,എസ്, പ്രസിഡന്റ് ഔസേപ്പച്ചൻ വലിയവീട്ടിൽ , കർഷക ദള ഫെഡറേഷൻ അരുവിത്തറ ഫെറോന ചെയർ പേഴ്സൺ റോഷ്നി ടോമിയും പ്രസംഗിച്ചു പരിപാടിയിൽ കർഷക ദള ഭാരവാഹികളായ ആൻ്റണി പുന്ന ത്താനത്ത് ടി,സി, വർക്കി തെക്കേടത്ത് വി, .ഡി, ജോസഫ് വെട്ടുകാട്ടിൽ റ്റെൻസൺ വടയാറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.