
തേർഡ് ഐ ബ്യൂറോ
കൊച്ചി: പെട്രോൾ ഡീസൽ വില വർദ്ധനവിനു പിന്നാലെ അടുക്കളയിലേയ്ക്കും വിലക്കയറ്റം. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും പെട്രോൾ ഡീസൽ വില വർദ്ധനവ് ഉണ്ടായിരിക്കുന്നതാണ് ഞെട്ടിക്കുന്നത്. ഇതോടെ ഗാർഹിക പാചക വാതകസിലണ്ടറിനു 701 രൂപയായി.
പതിനഞ്ച് ദിവസത്തിനിടെ രണ്ടു തവണയായി 100 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങൾക്കായി വിൽക്കുന്ന സിലിണ്ടറുകളുടെ വിലയും കൂട്ടിയിട്ടുണ്ട്. 37 രൂപ കൂടി 1330 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വരും. ഡിസംബർ രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബറിൽ മാത്രം ഇത് രണ്ടാം തവണയാണ് പാചകവാതക വില എണ്ണക്കമ്പനികൾ കൂട്ടുന്നത്. ജനദ്രോഹ കർഷക നിയമങ്ങൾക്കൊപ്പം പാചക വാതകത്തിന്റെയും പ്രട്രോളിയത്തിന്റേയുമെല്ലാം വില നിരന്തരം വർധിപ്പിച്ചും രാജ്യത്ത് ജനജീവിധം വലിയ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ്. കോർപറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള ഭരണമാണ് ബി ജെ പിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്നെതന്ന ആരോപണവും ശക്തമാണ്.