Spread the love

തേർഡ് ഐ സിനിമ

video
play-sharp-fill

കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമാണ് എല്ലാ സിനിമയിലെയും നട്ടെല്ല്. തിരക്കഥാകൃത്തും സംവിധായകനും ഇല്ലെങ്കിൽ സിനിമ തന്നെ ഇല്ലാതാകും. ഇതിനിടെയാണ് മലയാള സിനിമയിലെ പല താരങ്ങളും സിനിമയുടെ തിരക്കഥ മാറ്റിയെഴുതാൻ എത്തുന്നത്. തിരക്കഥാകൃത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട താരത്തെ ചെവിയ്ക്കു പിടിച്ച് സിനിമയിൽ നിന്നും പുറത്തെറിഞ്ഞ ശേഷം, പുതുമുഖ താരത്തെ സൂപ്പർ താരമാക്കിയ കഥ പറയുകയാണ് സംവിധായകൻ വിനയൻ.

നിരവധി പുതുമുഖങ്ങൾക്കും വിനയൻ അവസരം നൽകിയിട്ടുണ്ട്. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് ജയസൂര്യ. ഇന്ന് മലയാള സിനിമയിലെ മുൻനിര താരമാണ് ജയസൂര്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിലേക്ക് എങ്ങനെയാണ് ജയസൂര്യയെ കണ്ടെത്തിയതെന്ന് വിനയൻ മനസ് തുറക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ മനസ് തുറന്നത്. നേരത്തെ ദിലീപിനെയായിരുന്നു ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകൾ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിക്കില്ല.

ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച് ജയസൂര്യയെ നായകനാക്കുകയായിരുന്നുവെന്നും വിനയൻ പറയുന്നു. ”തന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ വയ്ക്കാൻ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാൻ തനിക്ക് താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിക്ക് താത്പര്യമില്ലെന്നും” വിനയൻ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാർത്തകളേയും വിനയൻ നിഷേധിച്ചു. ”അത് തെറ്റായ വാർത്തയാണ്. ഞാനൊരിക്കലും ഈ വിഷയത്തിൽ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്. എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല.

നടിയെ ആക്രമിയ്ക്കപ്പെട്ട വിഷയം വന്നപ്പോൾ എന്നെ ഒരുപാട് പേർ ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നു” വിനയൻ പറയുന്നു.