play-sharp-fill
പതിനഞ്ചുകാരിയെ വീടിനുള്ളിൽ വച്ച് കൂരമായി ബലാത്സംഗം ചെയ്തു: 46 കാരനു ജാമ്യമില്ല; ക്രൂരമായ പീഡനത്തിനു ഇരയായ പെൺകുട്ടി ചിൽഡ്രൻസ് ഹോമിൽ

പതിനഞ്ചുകാരിയെ വീടിനുള്ളിൽ വച്ച് കൂരമായി ബലാത്സംഗം ചെയ്തു: 46 കാരനു ജാമ്യമില്ല; ക്രൂരമായ പീഡനത്തിനു ഇരയായ പെൺകുട്ടി ചിൽഡ്രൻസ് ഹോമിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പെൺകുട്ടികൾക്കെതിരെ ക്രൂരമായ പീഡനങ്ങളാണ് പോലപ്പോഴും കേരളത്തിൽ ഉണ്ടാകുന്നത്. വീടിനുള്ളിൽ തന്നെയാണ് ക്രൂരത പലപ്പോഴും അരങ്ങേറുന്നത്. ഇതിനിടെയാണ് ഇപ്പോൾ, 15കാരിയെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച വാർത്ത പുറത്തു വന്നിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട്ടെ വീട്ടിൽ വച്ചാണ് പെൺകുട്ടി ബലാത്സംഗത്തിനു ഇരയായത്.

ഈ കേസിൽ അറസ്റ്റിലായ 46കാരന് ജാമ്യം നൽകാൻ പോലും കോടതി തയ്യാറായില്ല. ക്രൂരമായ പീഡനത്തെ തുടർന്നു മാനസിക നിലയിൽ സാരമായ പ്രശ്‌നങ്ങളുണ്ടായ പെൺകുട്ടിയെ ചിൽഡ്രൻ ഹോമിലേക്ക് മാറ്റി. സ്വന്തംവീട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയ പാണ്ടിക്കാട് മോഴക്കല്ല് പുലിക്കാട്ടിൽ ഷമീർ ബാബു (46)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം ഡിസംബറിൽ പ്രതിയുടെ വീട്ടിൽവച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പെൺകുട്ടിയുടെ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതോടെ കുട്ടിക്ക് കൗൺസിലിങ് നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയെ മഞ്ചേരി പയ്യനാട് വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലേക്ക് മാറ്റി.

അതേ സമയം മറ്റൊരുകേസിൽ ഒമ്പതു വയസ്സ് പ്രായമുള്ള ബാലികയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. ഒഡീഷ കാണ്ഡമാൽ കാട്ടിൽക്യാ താലമിഞ്ചപങ്ക സ്വദേശി പ്രദീപ് ബോളീയിരാർ സിങ് (35)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

2020 ഓഗസ്റ്റ് മാസം രണ്ടു തവണ പ്രതി ഒഡീഷ സ്വദേശിനിയായ ബാലികയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ഊർങ്ങാട്ടിരി ആതാടിയിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരികയായിരുന്നു കുടുംബം. ബാലികയെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ ജോലിക്ക് പോയതായിരുന്നു. പരാതിയെ തുടർന്ന് 2020 സെപ്റ്റംബർ 25ന് അരീക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.