ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആക്രമിച്ചതായി പരാതി: ആക്രമണത്തിൽ പരിക്കേറ്റ സ്ഥാനാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; തിരഞ്ഞെടുപ്പ് യോഗം അലങ്കോലപ്പെടുത്തിയത് യു.ഡി.എഫ് എന്നു കേരള കോൺഗ്രസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ അതിരമ്പുഴയിൽ സംഘർഷം. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.റോസമ്മ ചാക്കോയ്ക്കു പരിക്കേറ്റു. മൂക്കിൽ നിന്നും രക്തം വന്ന ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആസൂത്രിതമായി ആക്രമണം നടത്തിയത് യു.ഡി.എഫ് സ്ഥാനാർത്ഥിയും പ്രവർത്തകരുമാണ് എന്നു കേരള കോൺഗ്രസ് ആരോപിച്ചു.
തിങ്കളാഴ്ച വൈകിട്ട ആറരയോടെ അതിരമ്പുഴയിലായിരുന്നു സംഭവങ്ങൾ. കലാശക്കൊട്ടിന്റെ പരിപാടികൾക്കിടെയുണ്ടായ സംഘർഷത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് സ്ഥാനാർത്ഥിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ് മൂക്കിൽ നിന്നും രക്തം വാർന്നൊഴുകുന്ന നിലയിലാണ് സ്ഥാനാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനാർത്ഥിയുടെ പര്യടന വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്തതിനെരെ നിയമ നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഈ അതിക്രമത്തിനെതിരെ അതിരമ്പുഴയിലെ ജനാധിപത്യ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ആവശ്യപ്പെട്ടു. പരാജയ ഭീതി മൂലം സി.പി.എമ്മിനെ കൂട്ടുപിടിച്ച് ജോസ് കെ മാണി വിഭാഗം ജില്ലയിൽ ഉനീളം ആക്രമണം അഴിച്ച് വിടുകയാണെന്നും സജി ആരോപിച്ചു.
അതിരമ്പുഴയിൽ എൽ ഡി എഫ് പ്രവർത്തകർ യു ഡി എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായ റോസമ്മ സോണിയെ മൃഗീയമായി മർദ്ദിച്ചതിൽ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .പരാജയഭീതി മൂലം അക്രമമഴിച്ചുവിട്ട് ജനവിധിയെ തകിടം മറിക്കുവാനുള്ള സി പി എം ശ്രമം വിലപ്പോകില്ലന്നും ജോഷി ഫിലിപ്പ് പറഞ്ഞു .
അതിരമ്പുഴ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഡോ.റോസമ്മ സോണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെയിടയിൽ തോമസ് ചാഴികാട എം.പി.യുടെ സാന്നിദ്ധ്യത്തിൽ എതിർ സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ പര്യടന വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്തതിനെരെ നിയമ നടപടി സ്വീകരിക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഈ അതിക്രമത്തിനെതിരെ അതിരമ്പുഴയിലെ ജനാതിപത്യ വിശ്വാസികൾ ബാലറ്റിലൂടെ പ്രതികരിക്കണമെന്ന് സജി ആവശ്യപ്പെട്ടു. പരാജയ ഭീതി മൂലം സി.പി.എമ്മി നെ കൂട്ടുപിടിച്ച് ജോസ് കെ മാണി വിഭാഗം ജില്ലയിൽ ഉനീളം ആക്രമണം അഴിച്ച് വിടുകയാണെന്നും സജി ആരോപിച്ചു.
റോസമ്മ സോണിയെ എൽ ഡി എഫ് പ്രവർത്തകർ സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽ എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിൽ യു ഡി എഫ് വലിയ മുന്നേറ്റം നടത്തുമെന്നുറപ്പായപ്പോൾ സ്ഥാനാർത്ഥികളടക്കമുള്ളവരെ ശാരീരികമായി ആക്രമിക്കുന്ന നിലയിലേക്ക് പല ഭാഗത്തും എൽഡിഎഫ് കടന്നിരിക്കുകയാണ്. രാഷ്ട്രീയമായി വലിയ തിരിച്ചടി ജനങ്ങൾ നൽകുമെന്ന തിരിച്ചറിവിൽ സകല ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി ഗുണ്ടായിസം നടത്തി സമാധാനപരമായ തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് എൽ ഡി എഫ് നേതൃത്വം നടത്തുന്നത്.
ഇതിനെതിരെ ബാലറ്റിലൂടെ പ്രതികരിക്കാൻ ജനാധിപത്യവിശ്വാസികൾ തയ്യാറകണം. എൽ ഡി എഫ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് കോടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ റോസമ്മ സോണിയെ അഡ്വ. മോൻസ് ജോസഫ് എം എൽ എ സന്ദർശിച്ചു.
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ എൽഡിഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് സമാപന യോഗം അലങ്കോലപെടുത്തുവാൻ യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ശ്രമം നടന്നതായി കേരള കോൺഗ്രസ് എമ്മും ഇടതു മുന്നണിയും ആരോപിക്കുന്നു.
എൽഡിഎഫ് മുൻകൂട്ടി അനുമതി വാങ്ങി അതിരമ്പുഴയിൽ നടത്തിയ സമാപന സമ്മേളനത്തിൽ തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചുകൊണ്ട് നിൽക്കുമ്പോൾ എൽഡിഎഫ് പ്രവർത്തകർക്കിടയിലേക്ക് യുഡിഫ് സ്ഥാനാർഥിയുടെ ഭർത്താവ് ടിവി സോണി സ്ഥാനാർഥിയായ ഭാര്യയെയും കയ്യിൽ പിടിച്ചു എൽഡിഎഫ് പ്രവർത്തകർക്കിടയിൽ തള്ളി കയറുകയായിരുന്നു. അതിനിടയിൽ
യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവ് എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കൈവെശീയപ്പോൾ അദ്ദേഹത്തിന്റെ തന്നെ കൈ കൊണ്ട് തൊട്ട് അടുത്തു നിന്ന സ്ഥാനാർഥിക്ക് ഉണ്ടായി എന്ന് ആരോപിക്കുന്ന പരുക്കു എൽഡിഫ് ന്റെ മേൽ കെട്ടിവെക്കുന്നത് പരാജയ ഭീതി മൂലമാണ്. പോലീസ് ഉദ്യോഗസ്ഥരും നൂറുകണക്കിന് ജനങ്ങളും നോക്കി നില്ക്കുകയാണ് യോഗം അലങ്കോലപ്പെടുവാന്നുള്ള ശ്രമം നടന്നത്. ഇതിനെതിരെ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനും എൽഡിഎഫ് ഇലക്ഷൻ കമ്മറ്റി പരാതി നൽകിയിട്ടുണ്ട്.
സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും എൽഡിഎഫ് യോഗം അലങ്കോലപ്പെടുത്തിയവർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.