video
play-sharp-fill

ഈ ആഭാസന്മാരാണോ കുട്ടികളുടെ സ്ത്രീകളുടെയും സുരക്ഷ നോക്കുന്നത്: പതിനേഴുകാരിയോട് അശ്ലീലം കലർന്ന രീതിയിൽ സംസാരിച്ച കണ്ണൂർ ശിശുക്ഷേ സമിതി അദ്ധ്യക്ഷനെ ചുമതലകളിൽ നിന്നും നീക്കി

ഈ ആഭാസന്മാരാണോ കുട്ടികളുടെ സ്ത്രീകളുടെയും സുരക്ഷ നോക്കുന്നത്: പതിനേഴുകാരിയോട് അശ്ലീലം കലർന്ന രീതിയിൽ സംസാരിച്ച കണ്ണൂർ ശിശുക്ഷേ സമിതി അദ്ധ്യക്ഷനെ ചുമതലകളിൽ നിന്നും നീക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: ഈ ആഭാസന്മാരാണോ സംസ്ഥാനത്ത് കു്ട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ നോക്കുന്നത്. പതിനേഴുകാരിയോട് അശ്ലീല ചുവയോടെ സംസാരിച്ച കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനാണ് ഇപ്പോൾ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.

പോക്സോ കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി ജോസഫിനെ ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനം കൂടി വന്നതോടെ ഇതാണോ കുട്ടികളുടെ സുരക്ഷയ്ക്കായി സർക്കാർ നിയോഗിച്ച സമിതിയുടെ അവസ്ഥ എന്നതായി ചർച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ കേസിലെ ഇരയെ കൗൺസിലിംഗിനായി കൊണ്ടുവന്നപ്പോൾ മോശമായി പെരുമാറിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജോസഫിനെ മാറ്റുന്നത്

കൗൺസിലിംഗിനായി കൊണ്ടുവന്നപ്പോൾ ഇ ഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് 17 വയസ്സുകാരിയായ പെൺകുട്ടിയുടെ രഹസ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തത്.

തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിൽ കൗൺസിംഗിന് ഹാജരായപ്പോൾ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ മൊഴി. കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.