
പാലക്കാട് വാളയാറിൽ വൻ മയക്കുമരുന്നു വേട്ട: വീര്യം കൂടിയ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ; പിടികൂടിയത് എക്സൈസ് പൊലീസ് സംയുക്ത സ്ക്വാഡ്
സ്വന്തം ലേഖകൻ
പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ എക്സൈസും പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ വീര്യം കൂടിയ ലഹരി മരുന്നായ എം പിടിച്ചെടുത്തു. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്ക്വാഡും -പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉള്ള ഡാൻസെഫ് സ്ക്വാഡും-
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് ലഹരി മരുന്നു പിടിച്ചെടുത്തത്.
വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്. 7.27 ഗ്രാമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ദപ്പെട്ടു രണ്ടു യുവാക്കൾ അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ നടമാ തൃപ്പൂണിത്തറ താമരകുളങ്ങര വിഷ്ണു, രാധാമന്ദിരം വീട്ടിൽ വിവേക് കെ (25), കുന്നത്ത് നാട് താലൂക്കിൽ, ഐക്കരനാട് സൗത്ത് വില്ലേജിൽ, പൂത്രിക ദേശത്തു മനക്കക്കുടി പുത്തൻപുരയിൽ വീട്ടിൽ മത്തായി മകൻ ഉല്ലാസ് മാത്യു (25) എന്നിവരാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂർ നിന്നും എറണാകുളത്തേക്കാണ് മയക്കുമരുന്നു കടത്തിയ തെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി എസ് രാജൻ പ്രതികളെ ചോദ്യം ചെയ്തു.
യുവാക്കൾകിടയിൽ ന്യൂജൻ എം മയക്കുമരുന്നായാണ് എംഡിഎംഎ അറിയപ്പെടുന്നത്. ഈ മയക്കുമരുന്നു വളരെ കുറച്ചു അളവിൽ ഉപയോഗിച്ചാൽ പോലും വളരെ കൂടുതൽ സമയം ഉന്മാദ അവസ്ഥയിൽ എത്തും. ഇതിനാൽ, ഫ്രീക്കന്മാർ എന്ന് വിളിക്കപ്പെടുന്ന ന്യൂജൻ ലഹരി ഉപപോക്താക്കൾക്കിടയിൽ എംഡിഎംഎ ക്ക് വൻ സ്വീകാര്യതയാണുള്ളതെന്നു എന്നും പാലക്കാട് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ വലയിലായത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ക്രൈം ഡിറ്റാച്ച്മെന്റ് ശ്രീനിവാസന്റെ നിർദ്ദേശ പ്രകാരം
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് പി കെ, എക്സൈസ് ഇൻസ്പെക്ടർ ഷൗക്കത്തലി എ, പാലക്കാട്എ.ഇ.സി സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ പ്രശോഭ് കെ എസ്, പ്രിവന്റീവ് ഓഫീസർമാരായ ഷാനൂജ് കെ ടി, മൺസൂർ അലി എസ് ,(എ.ഇ.സി സ്ക്വാഡ് ) സിവിൽ എക്സൈസ് ഓഫീസർ മാരായ അഭിലാഷ് എസ്, അഷറഫലി എം ( എ.ഇ.സി സ്ക്വാഡ് ) പ്രമോദ് കെ, നിഷാദ് എസ്, ഡ്രൈവർ അനിൽ കുമാർ (സ്പെഷ്യൽ സ്ക്വാഡ് ), പാലക്കാട് ഡാൻസഫ് എസ്.ഐ ജലീൽ എസ്, എ.എസ്.ഐ ജയകുമാർ, സീനിയർ പോലീസ് ഓഫീസർ റഹിംമുത്തു, സിവിൽ പോലീസ് ഓഫീസർമാരായ കെ. അഹമ്മദ് കബീർ, വിനീഷ് ആർ, ദിലീപ് കെ, രാജീദ്. ആർ, ഷനോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.