video
play-sharp-fill

എസ്.എ.പി ക്യാമ്പിൽ അസിസ്റ്റന്റ് കമാണ്ടിന്റെ വീടുകയറി ഹവിൽദാറിന്റെ ആക്രമണം ; ആക്രമണം നടത്തിയത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി മാറ്റിയതിലെ പ്രകോപനമെന്ന് സൂചന

എസ്.എ.പി ക്യാമ്പിൽ അസിസ്റ്റന്റ് കമാണ്ടിന്റെ വീടുകയറി ഹവിൽദാറിന്റെ ആക്രമണം ; ആക്രമണം നടത്തിയത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി മാറ്റിയതിലെ പ്രകോപനമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: എസ്.എ.പി ക്യാമ്ബിൽ അസിസ്റ്റന്റ് കമാണ്ടന്റിന്റെ വീടു കയറി കത്തിയുമായെത്തി ഹവിൽദാറിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് അസിസ്റ്റന്റ് കമാണ്ടായ എ.സി ഷമീർഖാന്റെ ക്വാർട്ടേഴ്‌സിൽ കയറി ഹവിൽദാർ ആക്രമണം നടത്തിയത്.

ഹവിൽദാറിന്റെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി മാറ്റിയതിലെ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന സൂചന. കത്തിയുമായാണ് ഹവിൽദാർ ക്യാമ്പിൽ ആക്രമണത്തിനെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ക്വാർട്ടേഴ്‌സിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടി ഇയാൾ ആത്മഹത്യയ്ക്കും ശ്രമിച്ചു. അതേസമയം ഇദ്ദേഹത്തിന് മാനസിക പ്രശ്‌നമുള്ളതായി ബന്ധുക്കൾ പറയുന്നു. പേരൂരക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഹവിൽദാറിനെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

ഇയാളുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ജോലിയിൽ വീഴ്ച വരുത്തിയതിന് ഇയാൾക്ക് അസിസ്റ്റന്റ് കമാണ്ടന്റ് മെമ്മോ നൽകിയിരുന്നു. ഇതും പ്രകോപനത്തിന് കാരണമായി. അമ്മയ്ക്കും സഹോദിക്കുമൊപ്പമാണ് ഹവിൽദാർ ക്വാർട്ടേഴ്‌സിൽ കഴിയുന്നത്.