
സ്വന്തം ലേഖകൻ
കോട്ടയം: ശീമാട്ടി ടെക്‌സ്‌റ്റൈൽസിലെ ഒളിക്യാമറാ വിവാദം സംബന്ധിച്ചുള്ള വാർത്ത കൃത്യമായി മുക്കി മാധ്യമങ്ങൾ. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടും, ശീമാട്ടി അധികൃതർ കേസൊതുക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെഴുതുകയും, സമ്മർദം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിയ്‌ക്കെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തത്.
ശീമാട്ടിയിലെ ജീവനക്കാരനായ കാരാപ്പുഴ വെള്ളപ്പനാട്ടിൽ രജിത്കുമാറിന്റെ മകൻ നിധിൻ കുമാറിനെ(30)യാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ശീമാട്ടിയിൽ എത്തിയ അഭിഭാഷക ചേഞ്ചിങ് റൂമിൽ വസ്ത്രം മാറാൻ കയറുന്നതിനിടെ, ജീവനക്കാരനായ നിധിൻ മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്താൻ ശ്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച തന്നെ അഭിഭാഷകയുടെ പരാതിയിൽ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. എന്നാൽ, കേസ് ഒതുക്കാൻ വൻ സമ്മർദം തന്നെ ഉണ്ടാകുകയായിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ പത്രത്തിൽ മാതൃഭൂമി പത്രത്തിൽ ഒരു കോളം വാർത്ത വരികയും ചെയ്തു. പ്രതിയെ പിടികൂടിയെന്നും, ഏതോ ഒരു വസ്ത്ര വ്യാപാര ശാലയിൽ ഒളി ക്യാമറ വച്ചുവെന്നുമായിരുന്നു മാതൃഭൂമി പത്രത്തിലെ വാർത്ത.
മലയാള മനോരമ ഒരു വരി പോലും വാർത്ത നൽകിയില്ല. ദേശാഭിമാനിയും, മംഗളവും കൗമുദിയും ദേശാഭിമാനിയും അടക്കമുള്ള മാധ്യമങ്ങൾ ഒരു വരി വാർത്ത പോലും ഇതേപ്പറ്റി നൽകാൻ തയ്യാറായതുമില്ല. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയതും. ട്രോൾ കോട്ടയം എന്ന സോഷ്യൽ മീഡിയ പേജ് തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയുടെ ലിങ്കുകൾ ട്രോളായി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.