വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ദർശനം നാളെ ; ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മാത്രം ക്ഷേത്രത്തിൽ പ്രവേശനത്തിന് അനുമതി : നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ചരിത്രപ്രസിദ്ധമായ വൈക്കം മഹദേവ ക്ഷേത്രത്തിലെ അഷ്ടമി ദർശനം ചൊവ്വാഴ്ച നടക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഓൺലൈൻ മുഖേനെ ബുക്ക് ചെയ്തവർക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കൂ.

നിയന്ത്രണങ്ങൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. പുലർച്ചെ നാലര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം നാലര മുതൽ ഏഴര വരെയും ഭക്തർക്ക് ക്ഷേത്രദർശനം നടത്താം.

2. അഷ്ടമി വിളക്കും വലിയ കാണിക്കയും നടക്കുന്ന രാത്രി ഒമ്പതര മുതൽ പതിനൊന്നു മണി വരെയും ദർശനത്തിന് അനുമതിയുണ്ട്.

3. ഓൺ ലൈൻ ആയി ബുക്ക് ചെയ്തവർക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനത്തിന് അനുമതിയുള്ളൂ.

4. പത്തു വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമില്ല.

5.കിഴക്കേ ഗോപുരം വഴി നാലമ്പലത്തിൽ പ്രവേശിച്ച് വടക്കേ ഗോപുരം വഴി പുറത്തേക്ക് പോകണം. വലിയ വിളക്ക് ദിവസം ഭക്തർ വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിച്ച്, അഷ്ടമി വിളക്ക് തൊഴുത് തെക്കേ ഗോപുരം വഴി പുറത്തേക്ക്, ഇറങ്ങണം. വാഹനങ്ങൾ വടക്കേ നടയിലെ പാർക്കിംഗ് ഗ്രൗണ്ട്, ബീച്ച് ലിങ്ക് റോഡിന് സമീപമുള്ള മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കിഴക്കേ ഗോപുരത്തിനു സമീപം പാർക്കിംഗ് അനുവദിക്കുന്നതല്ല.

ദർശനത്തിന് ഓൺ ലൈൻ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണം. ‘അപ്നാ ക്യൂ’ ആപ്പ് വഴിയാണ് ദർശനത്തിന് സമയം കണ്ടെത്തേണ്ടത്. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത്, വൈക്കം മഹദേവ ടെമ്പിൾ എന്ന് സെർച്ച് ചെയ്താൽ ബുക്കിംഗ് സിസ്റ്റത്തിൽ പ്രവേശിക്കാം. തുടർന്ന് ആവശ്യമായ ടൈം സ്ലോട്ട് തെരെഞ്ഞെടുക്കാവുന്നതാണ്. സംശയ നിവാരണത്തിന് ടോൾ ഫ്രീ നമ്പറായ 1800 890 36 65 എന്ന നമ്പറിൽ വിളിക്കാം.