കേരള ഫയർ ആൻഡ് റസ്‌ക്യൂ സർവീസ് സിവിൽ ഡിഫൻസ് യൂണിറ്റ് രൂപീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് യൂണിറ്റ് ചങ്ങനാശേരിയിൽ രൂപീകരിച്ചു. ഏത് ദുരന്തമുഖത്തും ആദ്യമെത്തുക ആ പ്രദേശത്തെ ജനങ്ങളാണ്. ദുരന്തമേഖലയിലെ ആദ്യ പ്രതികരണമെന്നോണം എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്കു രക്ഷാപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠനങ്ങൾ പകർന്നു നൽകുന്നതിനാണ് സിവിൽ ഡിഫൻസ് യൂണിറ്റ് ആരംഭിച്ചത്.

ഇത്തരത്തിൽ സാധാരണക്കാരായ ജനങ്ങൾക്കു രക്ഷാപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകിയാൽ രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സാധിക്കും. ഇതിന്റെ ഭാഗമായാണ് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പ്രവർത്തിക്കുക, രാജ്യത്തെ ഉത്പാദന ക്ഷമത നിലനിർത്തുക, ഏതു ദുരന്ത മേഖലയിലും ഉൾപ്പെടുന്ന പൊതുജനങ്ങളുടെ മനോവീര്യം ഉണർത്തുക, ദുരന്തസാധ്യതകളെക്കുറിച്ച് ആവശ്യമായ മുന്നറിയിപ്പുകൾ പൊതുജനങ്ങളിൽ എത്തിക്കുക, അപകടത്തിൽപ്പെട്ടവർക്കു അടിയന്തിരവും ശരിയായ രീതിയിലുമുള്ള സഹായം എത്തിക്കുക, ദുരന്ത മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും അഭയ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും സഹായിക്കുക, പുനരധിവാസ – പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹായിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.