play-sharp-fill
വിദേശ സഹായം സ്വീകരിക്കാൻ നയം മാറ്റണം: കെ എം മാണി

വിദേശ സഹായം സ്വീകരിക്കാൻ നയം മാറ്റണം: കെ എം മാണി

സ്വന്തം ലേഖകൻ

കോട്ടയം: ദുരിതാശ്വാസത്തിന് വിദേശ സഹായം സ്വീകരിക്കുകയില്ലെന്ന നിലവിലുള്ള നയം തിരുത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാർ കെ എം മാണി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.  പ്രസ്തുത നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ അത് ഉത്കണ്ഠാജനകവും രാജ്യതാത്പര്യത്തിന് എതിരുമാണെന്ന് അദ്ദേഹം പറഞ്ഞു. അഭൂതപൂർവമായ വൻ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരുദ്ധാരണത്തിന് മാത്രമല്ല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടി വിദേശ സഹായം വിനിയോഗിക്കാവുന്നതാണ്. തദനുസരണമായി നിലവിലുള്ള നയങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു