
കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; കോട്ടയത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം അവതാളത്തിൽ : പരാതിയുമായി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തേണ്ടതില്ലെന്ന് അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം : ചങ്ങനാശേരി മേഖലയിലെ പൊലീസ് സ്റ്റേഷനിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് പൊലീസ് സ്റ്റേഷനുകളും പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു. ചങ്ങനാശേരി, കറുകച്ചാൽ, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടം ആരംഭിപ്പോൾ കൊവിഡ് കേസുകളും ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച്ച രാവിലെ രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ തൃക്കൊടിത്താനം സ്റ്റേഷനിലെ എസ് ഐ, എ എസ് ഐമാർ ഉൾപ്പെടെയുള്ള 17 പേർക്ക് കൂടി രോഗം ബാധിച്ചിരുന്നു. ഇതോടെ ബാക്കിയുള്ള പൊലീസുകാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു.
മേഖലയിലുള്ള കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ ആറോളം പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടർന്ന് 30 ഓളം പൊലീസുകാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യം രോഗം സ്ഥിരീകരിച്ച പൊലീസുകാരുമായി സമ്പർക്കം പുലർത്തിയവർക്ക് ക്വാറന്റൈൻ അനുവദിക്കാത്തതാണ് രോഗം വ്യാപനമായതിന് കാരണമെന്നും ആരോപണമുണ്ട്.
ക്വാറന്റൈനിലുള്ള കൂടുതൽ പേർക്ക് രോഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പരാതിയുമായി നേരിട്ടാരും സ്റ്റേഷനിലെത്തേണ്ടതില്ല, പകരം പരാതിയുള്ളവർ സ്റ്റേഷൻ നമ്ബരിൽ വിളിച്ചു പറഞ്ഞാൽ മതിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.