video
play-sharp-fill

വോട്ട് ചോദിച്ചു ഈ വഴി എത്തിയാൽ ചൂലിന് തല്ലുമെന്ന് വീട്ടമ്മമാർ: കൊക്കയാർ പഞ്ചായത്തിലെ മുക്കുളത്ത് റോഡ് തകർന്നതിന് എതിരെ വീട്ടമ്മമാരുടെ പ്രതിഷേധം

വോട്ട് ചോദിച്ചു ഈ വഴി എത്തിയാൽ ചൂലിന് തല്ലുമെന്ന് വീട്ടമ്മമാർ: കൊക്കയാർ പഞ്ചായത്തിലെ മുക്കുളത്ത് റോഡ് തകർന്നതിന് എതിരെ വീട്ടമ്മമാരുടെ പ്രതിഷേധം

Spread the love

ഷെമിമോൾ

മുണ്ടക്കയം : വോട്ട് ചോദിച്ചു ഈ വഴി എത്തിയാൽ ചൂലിന് തല്ലുമെന്ന് വീട്ടമമ്മാരുടെ പ്രതിഷേധവും ഭീഷണിയും. തിരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം ശേഷിക്കെ, ഇതിനുമുമ്പ് റോഡ് നന്നാക്കി ഇല്ലെങ്കിൽ വോട്ട് ചെയ്യില്ലെന്നും സ്ഥാനാർഥിമാരെ ബഹിഷ്കരിക്കുമെന്നുമുള്ള ഭീഷണിയാണ് വീട്ടമ്മമാർ ഉയർത്തിയിരിക്കുന്നത്.

കൊക്കയാർ പഞ്ചായത്ത്‌ പതിമൂന്ന് ഒന്ന് വാർഡുകളെ ബന്ധിപ്പിക്കുന്ന മുക്കുളം,88 റോഡ് തകർന്നു കിടക്കുന്നതിനെതിരെയാണ് വീട്ടമ്മമാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊക്കയാർ പഞ്ചായത്തിലെ മുക്കുളം 88 റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറിങ്ങ് ഇളകി മെറ്റൽ തെറിച്ച് കിടക്കുന്ന റോഡിലൂടെ കാൽനട യാത്ര പോലും അസാധ്യമാണ് എന്നാണ് പരാതി ഉയരുന്നത്. റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്ന കർശന നിലപാടിലാണ് ഈ പ്രദേശത്തെ വീട്ടമ്മമാർ.

തകർന്ന് കിടക്കുന്ന റോഡിലൂടെ ബൈക്ക് യാത്രക്കാർക്ക് പോലും പോകാനാവാത്ത സ്ഥിതിയാണ്. ബൈക്കുകൾ നിരന്തരം തകരാറിലാകുന്നതും, അപകടത്തിൽ പെടുന്നതും പതിവാണ്. കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി അധികാരത്തിൽ ഇരുന്ന രാഷ്ട്രീയ പാർട്ടികളും പഞ്ചായത്തംഗങ്ങളും റോഡ് നവീകരണത്തിൽ യാതൊരു നടപടിയും എടുത്തില്ലന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തിൽ നിരവധി തവണ പരാതി നൽകിയെങ്കിലും റോഡ് നവീകരണത്തിൽ അധികൃതർ കൃത്യമായ നടപടി എടുക്കാത്തതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം.