video
play-sharp-fill

റോൾഡ് റോയ്‌സ് വാങ്ങുമ്പോൾ യൂസഫലി സ്വപ്നം കണ്ടത് നമ്പർ വൺ നെയിംപ്ലേറ്റ് ; ലേലത്തിൽ ലുലു ഗ്രൂപ്പ് ഉടമ സാക്ഷിയായത് റൂബികോൺ ഉടമയുടെ സാഹസികമായ ഡ്രൈവിംഗ് : റൂബികോണിന് നമ്പർ വൺ തന്നെ വേണമെന്ന് പ്രവീൺ തീരുമാനിച്ചപ്പോൾ പരാജയം സമ്മതിച്ച് യൂസഫലി

റോൾഡ് റോയ്‌സ് വാങ്ങുമ്പോൾ യൂസഫലി സ്വപ്നം കണ്ടത് നമ്പർ വൺ നെയിംപ്ലേറ്റ് ; ലേലത്തിൽ ലുലു ഗ്രൂപ്പ് ഉടമ സാക്ഷിയായത് റൂബികോൺ ഉടമയുടെ സാഹസികമായ ഡ്രൈവിംഗ് : റൂബികോണിന് നമ്പർ വൺ തന്നെ വേണമെന്ന് പ്രവീൺ തീരുമാനിച്ചപ്പോൾ പരാജയം സമ്മതിച്ച് യൂസഫലി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: കേരളത്തിലെ ആദ്യ ഡെലിവറിയെടുത്ത വാഹനം റൂബികോണിന്റെ ഉടമ സംവിധായകനും സേഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൾട്ടന്റ്‌സ് എംഡിയുമായ ഡോ. പ്രവീൺ റാണയാണ്. റൂബികോണിന് വേണ്ടി ഫാൻസി നമ്പറായ കെഎൽ 08 ബിഡബ്ലിയു 1 സ്വന്തമാക്കാൻ പ്രവീൺ ചെലവാക്കിയതാകട്ടെ 6.25 ലക്ഷം.

ഫാൻസി നമ്പറിനായുള്ള ലേലം വിളിയിൽ പ്രവീൺ തോൽപ്പിച്ചതാവട്ടെ വമ്പനായ യൂസഫലിയേയും.
രണ്ടാം ബാച്ചിൽ വെറും ഇരുപത് റാംഗ്ലർ റുബിക്കോൺ മാത്രമാണ് ഇന്ത്യയിലെ റോഡുകളിൽ (ഓഫ് റോഡുകളിലും) എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയുള്ളൊരു അപൂർവ വാഹനത്തിന് നമ്ബർ വൺ തന്നെ വേണമെന്ന് പ്രവീൺ തീരുമാനിച്ചുറപ്പിച്ചപ്പോൾ തോറ്റു പോയത് ലുലു ഗ്രൂപ്പാണ്. സ്വന്തം നാട്ടിൽ എവിടേയും ഒന്നാം നമ്പറാണ് യൂസഫലി. തന്റെ പുതിയ റോൾസ് റോയ്‌സ് കാറിനും യൂസഫലി ആഗ്രഹിച്ചത് നമ്പർ വൺ നെയിം പ്ലേറ്റായിരുന്നു.

എന്നാൽ ലേലം വിളിയിൽ പ്രവീൺ ഉറച്ച നിലപാട് എടുത്തതോടെ തൃശൂരിൽ രണ്ടാം നമ്പറിൽ തൃപ്തി അടയേണ്ടി വന്നു യൂസഫലിക്ക്. ഡയറക്ടർ, ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്റർ എന്ന പേരിലാണ് ഒന്നാം നമ്ബറിനുള്ള ലേലത്തിൽ യൂസഫലി പങ്കെടുത്ത്.

എന്നാൽ പലതര ഇടപെടൽ നടത്തിയിട്ടും തന്റെ വണ്ടിക്ക് ഒന്നാം നമ്പർ വേണമെന്ന നിലപാടിൽ പ്രവീൺ ഉറച്ചു നിന്നു. ഇതോടെയാണ് രണ്ടാം നമ്പർ സ്ഥാനത്തേക്ക് യൂസഫലി എത്തിയത്. ദിവസങ്ങളായി ഈ ലേലം നടന്നിട്ട്. വമ്പന്മാരെ തോൽപ്പിച്ചാണ് പ്രവീൺ നമ്ബർ നേടിയതെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ അപ്പോഴും ലേലത്തിൽ പരാജയപ്പെടുത്തിയത് ലുലുവിനെയാണെന്ന വിവരം പുറത്തു വന്നില്ല.

ഇന്ത്യയിൽ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോൺ സ്വന്തമാക്കാൻ ഡോ പ്രവീണിനെ പ്രേരിപ്പിച്ചത് സാഹസികതയോടുള്ള താൽപര്യമാണ്. ഇതേ സാഹസികതയുമായി ലേലം വിളിയിൽ യൂസഫലിയുടെ ഗ്രൂപ്പിനേയും തോൽപ്പിക്കുകയായിരുന്നു.

268 ബിഎച്ച്പി കരുത്തിൽ 400 എൻ എം ടോർകിന് ശേഷിയുള്ള 2.0 ലിറ്റർ നാലു സിലിണ്ടർ ടർബോപെട്രോൾ എൻജിനാണ് റുബിക്കോണിന്റെ 8സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിൻബലം. 217 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് ഇതിന്.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലും നിക്ഷേപമുള്ള എംഎ യൂസഫലിയുടെ വാഹന ശേഖരവും ‘റിച്ച്’ ആണ്. റോൾസ് റോയ്‌സ് മുതൽ സ്വന്തമായി പ്രൈവറ്റ് ജെറ്റ് വരെയുള്ള യൂസഫലിയുടെ ശേഖരത്തിൽ മിക്കവാറും എല്ലാ ആഡംബര കാറുകളും ഉണ്ട്‌