video
play-sharp-fill

ബിജെപി കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി

ബിജെപി കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രാഷ്ട്രീയവൈരാഗ്യത്തിൻ്റെ പേരിൽ പിഞ്ചു കുട്ടികളുടെ ക്ലാസ്സ്മുറിയിൽവെച്ച് അരുംകൊലയ്ക്ക്പ്പോലും നേതൃത്വം കൊടുക്കുന്ന നിലപാട് ഉള്ളവർ ഇന്ന് കേരളം ഭരിക്കുമ്പോൾ കേരളത്തിൽ രാഷ്ട്രീയകൊലപാതകം നടക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.നോബിൾമാത്യു അഭിപ്രായപ്പെട്ടു.

തിരുനക്കരയിലെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണവും പുഷ്പാർച്ചനയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയോജക മണ്ഡലം വൈ. പ്രസിഡൻ്റ് സന്തോഷ് ടി.ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മദ്ധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ്, യുവമോർച്ച സംസ്ഥാന വൈ. പ്രസിഡൻ്റ് അഖിൽ രവീന്ദ്രൻ, ജില്ലാ വൈ.പ്രസിഡൻ്റ് റീബാ വർക്കി,

നിയോജക മണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, കർഷകമോർച്ച ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, ജില്ലാ കമ്മിറ്റി അംഗം ബിനു ആർ.വാര്യർ, നാസർ റാവൂത്തർ, ടൗൺ വെസ്റ്റ് പ്രസിഡൻ്റ് ജിതിൻ സി.എച്ച് നേതാക്കളായ പ്രസന്ന വിജയൻ, ഹരി കിഴക്കേക്കുറ്റ്, രതീഷ്കുമാർ എം.ആർ ബിനീഷ്കുമാർ, യശോദ സോമൻ, പി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.