കോട്ടയം ജില്ലയില്‍ 450 പുതിയ കോവിഡ് രോഗികൾ: 446 പേർക്കും സമ്പര്‍ക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 446 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 187 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

436 പേർ രോഗമുക്തരായി. നിലവില്‍ 3769 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33453 പേര്‍ കോവിഡ് ബാധിതരായി. 29630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17039 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-51

മരങ്ങാട്ടുപിള്ളി,മാടപ്പിള്ളി-24

ചങ്ങനാശേരി-19

അകലക്കുന്നം-18

കാഞ്ഞിരപ്പള്ളി-17

പാലാ, കുറിച്ചി,ചെമ്പ് – 13

കറുകച്ചാല്‍,എലിക്കുളം-12

ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, വാകത്താനം-10

തലയോലപ്പറമ്പ്, പാറത്തോട്-9

അയര്‍ക്കുന്നം, മുണ്ടക്കയം-8

ഈരാറ്റുപേട്ട, കടുത്തുരുത്തി, പള്ളിക്കത്തോട്, പാമ്പാടി-7

കടപ്ലാമറ്റം, വെച്ചൂര്‍, പായിപ്പാട്, ഏറ്റുമാനൂര്‍, കങ്ങഴ, മീനടം-6

ചിറക്കടവ്, മുളക്കുളം, തൃക്കൊടിത്താനം, വെളിയന്നൂര്‍, കൂരോപ്പട, പൂഞ്ഞാര്‍, കിടങ്ങൂര്‍, എരുമേലി-5

വെള്ളൂര്‍, വാഴൂര്‍, കരൂര്‍, കാണക്കാരി, മണര്‍കാട്, മീനച്ചില്‍-4

വൈക്കം, മറവന്തുരുത്ത്, നീണ്ടൂര്‍, പുതുപ്പള്ളി, തലയാഴം-3

വാഴപ്പള്ളി, കുറവിലങ്ങാട്, തലപ്പലം, മാഞ്ഞൂര്‍, ടി.വി പുരം, ആര്‍പ്പൂക്കര, കോരുത്തോട്, ഭരണങ്ങാനം, മുത്തോലി, അതിരമ്പുഴ, തിരുവാര്‍പ്പ്-2

നെടുംകുന്നം, ഞീഴൂര്‍, വിജയപുരം, തീക്കോയി, കുമരകം-1