video
play-sharp-fill
അരിയും ദേശാഭിമാനിയും കൊടുത്ത്‌ വോട്ടുപിടുത്തവുമായി സി.പി.എം ; വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ കിറ്റ് വിതരണം തടഞ്ഞ് ബി.ജെ.പി : വിവാദമായതോടെ വിതരണത്തിന് വെച്ച കിറ്റുകൾ പൊലീസ് കസ്റ്റഡിയിൽ

അരിയും ദേശാഭിമാനിയും കൊടുത്ത്‌ വോട്ടുപിടുത്തവുമായി സി.പി.എം ; വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ കിറ്റ് വിതരണം തടഞ്ഞ് ബി.ജെ.പി : വിവാദമായതോടെ വിതരണത്തിന് വെച്ച കിറ്റുകൾ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തലശ്ശേരി: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയതോടെ വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നും നിരവധി പ്രവർത്തനങ്ങളാണ് ഉണ്ടാവുന്നത്. ഇതിനിടയിലാണ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ നാട്ടിൽ സി.പി.എം അരി വിതരണം.

 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വനിത നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ അരി – പല വ്യഞ്ജന കിറ്റ് വിതരണം ബിജെപി പ്രവർത്തകർ തടഞ്ഞു. തിരുവങ്ങാട് – നാല്പതാം വാർഡിലാണ് സംഭവം. കിറ്റ് വിതരണം ബിജെപി പ്രവർത്തകർ തടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സംഭവം വിവാദമായതോടെ പൊലീസെത്തി വിതരണത്തിന് വെച്ച കിറ്റുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.വോട്ടുപിടിക്കാൻ അരി വിതരണം മാത്രമല്ല സൗജന്യമായി ദേശാഭിമാനിയും വിതരണം വ്യാപകമായി നടത്തി വരുന്നുണ്ടെന്നും ആരോപണമുണ്ട്.

അരിയും ദേശാഭിമാനിയും കൊടുത്തുള്ള വോട്ട് പിടുത്തം സി പി എമ്മിന് കൈവിട്ടു പോകുന്ന പാർട്ടി വോട്ടുകൾ പിടിച്ചു നിർത്താനുള്ള അവസാന ശ്രമമാണെന്നാണ് ജനങ്ങളുടെ ആക്ഷേപം വിലയിരുത്തപ്പെടുന്നത്.

Tags :