video
play-sharp-fill
ബിനീഷിനെതിരെ കടുത്ത നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ; കോടിയേരി വീടും ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുക്കളും കണ്ടുകെട്ടും

ബിനീഷിനെതിരെ കടുത്ത നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ; കോടിയേരി വീടും ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുക്കളും കണ്ടുകെട്ടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ കടുത്ത നടപടിയുമായി എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭ്യമായ കള്ളപ്പണത്തിലൂടെയാണ് ബിനീഷ് സ്വത്തുക്കൾ വാരിക്കൂട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി ഇ.ഡി മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ബിനീഷിന്റെ മരുതംകുഴിയിലെ കോടിയേരി വീട് കണ്ടുകെണ്ടാൻ ഇഡി നടപടി തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിയേരി വീടിനൊപ്പം ബിനീഷിന്റേയും ഭാര്യയുടേയും സ്വത്തുക്കളും ആസ്തികളും കണ്ടുകെട്ടും. ഇതിന് പുറമെ ലഹരിക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ അനൂപ് മുഹമ്മദിന്റെ സ്വത്തുക്കളും കണ്ടുകെട്ടും.

സ്വത്തുക്കൾ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രർ അധികൃതർക്ക് ഇതു സംബന്ധിച്ച് ഇഡി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിന് പുറമെ ലഹരിക്കടത്ത് കേസിൽ എൻ.സി.ബിയും ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിരുന്നു.