video
play-sharp-fill
അതെന്താ ഞങ്ങൾ പെണ്ണുങ്ങള്‍ വണ്ടി ഓടിച്ചാല്‍…? സ്ത്രീകളുടെ ഡ്രൈവിങ്ങിനെ വിമർശിച്ചെഴുതിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് പ്രതിക്ഷേധപ്പൊങ്കാല

അതെന്താ ഞങ്ങൾ പെണ്ണുങ്ങള്‍ വണ്ടി ഓടിച്ചാല്‍…? സ്ത്രീകളുടെ ഡ്രൈവിങ്ങിനെ വിമർശിച്ചെഴുതിയ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് പ്രതിക്ഷേധപ്പൊങ്കാല

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീകളുടെ ഡ്രൈവിങ്ങിനെ വിമർശിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് സ്‌ത്രീകളുടെ ഡ്രൈവിങ്ങിനെ വിമർശിച്ചത്.

എന്നാല്‍ മോട്ടോർ വാഹന വകുപ്പിന്റെ കുറിപ്പിനെതിരെ പ്രതിഷേധ പൊങ്കാലയുമായി ഒട്ടനവധി സ്‌ത്രീകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ ഡ്രൈവിങ്ങ് വെല്ലുവിളികളും മുന്‍കരുതലും’ എന്ന പേരിലാണ് മോട്ടോര്‍വാഹന വകുപ്പ് ഫേസ്ബുക്കില്‍ നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെച്ച നിര്‍ദേശത്തിലെ യുക്തിയില്ലായ്മ ചൂണ്ടിക്കാണിച്ച്‌ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരികെയും ചെയ്തു. എന്നാല്‍ സ്ത്രീകള്‍ വാഹനമോടിക്കുമ്പോഴുള്ള ഗുണപരമായ കാര്യങ്ങളും വെല്ലുവിളികളും എന്നിങ്ങനെ വേര്‍തിരിച്ചാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്

മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പിന്റെ ഉള്ളടക്കം

സംസ്ഥാനത്തെ അപകടമരണങ്ങളിലെ കണക്കുകളില്‍ ഏകദേശം അഞ്ചിലൊന്നാണ് സ്ത്രീകള്‍. എന്നാല്‍ ഡ്രൈവിങ്ങിലെ സ്ത്രീ പുരുഷ അനുപാതം കണക്കാക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

ആണ്‍കുട്ടികളെ അപേക്ഷിച്ച്‌ അമിത വേഗതയും, അപകടകരമായ ഡ്രൈവിങ്ങിന്റെയും അഭാവം.
ട്രിപ്പിള്‍ റൈഡിംഗിന്റെ കുറവ്.
രാത്രികാല യാത്രകളുടെയും ദീര്‍ഘദൂര ഡ്രൈവിംഗിലെയും കുറവ്
മദ്യപാനവും ലഹരി ഉപയോഗിച്ചുള്ള വാഹന ഉപയോഗത്തിന്റെ കുറവ്
മല്‍സര ഓട്ടങ്ങള്‍ക്കുള്ള സാദ്ധ്യത ഇല്ലായ്മ (Competition riding).

എന്നാൽ സ്ത്രീകള്‍ വണ്ടിയോടിക്കുന്നതിലെ ഗുണപരമായ കാര്യങ്ങള്‍ കുറിപ്പിലെ അഞ്ചക്കത്തിലൊതുക്കിയ മോട്ടോര്‍ വാഹന വകുപ്പ് പക്ഷേ സ്ത്രീകള്‍ വണ്ടിയോടിക്കുമ്പോള്‍ നിരത്തുന്ന വെല്ലുവിളികള്‍ അനേകമാണ്. മോട്ടോര്‍ വാഹന വകുപ്പ് വനിതാ ഡ്രൈവിങ്ങിലെ വെല്ലുവിളികളായി ഉയര്‍ത്തിക്കാട്ടുന്നത് ഇവയാണ്.

 

1. വീട്ടിലെയും ജോലിസ്ഥലത്തേയും തിരക്കുകള്‍ക്ക് ഇടയില്‍ നിന്നുള്ള സമയക്കുറവിന്റെയും ബദ്ധപ്പാടുകളുടെയും ഇടക്കുള്ള ഡ്രൈവിംഗിന്റെ അപകട സാദ്ധ്യത.
ചെറിയ കുട്ടികളെയും കൊണ്ടുള്ള യാത്രകളിലെ അപകട സാദ്ധ്യതകള്‍ യാന്ത്രികമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവ് കുറവ്.

2. സാരിയും ചുരിദാറിന്റെ ഷാള്‍ പോലുള്ള ലൂസായ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് വാഹനങ്ങള്‍
ഓടിക്കുമ്പോഴുള്ള അപകട സാദ്ധ്യതയും അസൗകര്യങ്ങളും.
ഡ്രൈവിംഗിലെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ .
ഡിഫന്‍സീവ് ഡ്രൈവിംഗ് രീതികളെക്കുറിച്ചുള്ള അറിവ് കുറവ്.

3. ഡ്രൈവിംഗിലെ പരിചയക്കുറവ് കൊണ്ട് MSM ( മിറര്‍ – സിഗ്‌നല്‍ – മാന്വര്‍ ) തത്വങ്ങള്‍ പാലിക്കാന്‍ പറ്റാതെ യു ടേണ്‍ എടുക്കുന്നതും വലത്തേക്ക് തിരിക്കുന്നതും പോലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങള്‍.
ലൈന്‍ ഡ്രൈവിംഗിനെക്കുറിച്ചുള്ള പരിചയക്കുറവിനാല്‍ ക്യാരിയേജ് വേയുടെ വലത് വശത്ത് കൂടെയും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുമ്ബോഴുള്ള പ്രശ്‌നങ്ങള്‍.

4. ഉയരക്കുറവും മറ്റ് ശാരീരികമായ പ്രത്യേകതകളും കൊണ്ട് രണ്ട് വശത്തും കാല് കുത്തി ടൂവീലര്‍ നിര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍.

5. ഹെയര്‍ സ്‌റ്റൈലും പൂ ചൂടലും മറ്റും നിമിത്തം ഹെല്‍മെറ്റ് ധരിക്കുന്നതിലുള്ള അസൗകര്യങ്ങള്‍
ചിലരെങ്കിലും വസ്ത്രങ്ങളില്‍ ചുളിവ് വീഴുന്നതൊഴിവാക്കാന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക.

6. കൃത്യമായ പരിശീലനം നേടിയതിന് ശേഷം മാത്രമേ പുതുതായി വാഹനവുമായി നിരത്തിലിറങ്ങൂ എന്ന് സ്വയം തീരുമാനിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

ഇതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു വിമര്‍ശനം സ്ത്രീകള്‍ക്ക് മെക്കാനിക്കല്‍ കാര്യങ്ങളും, ഡ്രൈവിങ്ങ് നിയമങ്ങളുമായി ബന്ധപ്പെട്ട് അറിവില്ല എന്നതാണ്. എന്നാൽ ഇതെല്ലാം പഠിപ്പിച്ചിട്ടാണല്ലോ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതെന്നും പിന്നെ എങ്ങനെയാണ് ഈ അറിവില്ലായ്മ സ്ത്രീകള്‍ക്ക് മാത്രമാണെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

പോസ്റ്റിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയും മോട്ടോര്‍ വാഹന വകുപ്പിന്റെ അപക്വമായ നിര്‍ദേശങ്ങളെ പരിഹസിച്ചുമാണ് നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.