play-sharp-fill
വനിതാ സംവരണ സീറ്റില്‍ മത്സരിക്കാനൊരുങ്ങി ബിജെപിയുടെ പുരുഷ സ്ഥാനാര്‍ത്ഥി ; സൂക്ഷ്മ പരിശോധനയിൽ  പത്രിക തള്ളി ഉദ്യോഗസ്ഥർ : തിരക്കിനിടയില്‍ വാര്‍ഡില്‍ വനിതാ സംവരണം നിലനില്‍ക്കുന്ന കാര്യം വിട്ടുപോയെന്ന് ബി.ജെ. പി നേതൃത്വം

വനിതാ സംവരണ സീറ്റില്‍ മത്സരിക്കാനൊരുങ്ങി ബിജെപിയുടെ പുരുഷ സ്ഥാനാര്‍ത്ഥി ; സൂക്ഷ്മ പരിശോധനയിൽ  പത്രിക തള്ളി ഉദ്യോഗസ്ഥർ : തിരക്കിനിടയില്‍ വാര്‍ഡില്‍ വനിതാ സംവരണം നിലനില്‍ക്കുന്ന കാര്യം വിട്ടുപോയെന്ന് ബി.ജെ. പി നേതൃത്വം

സ്വന്തം ലേഖകൻ 

കണ്ണൂര്‍:   തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാനൊരുങ്ങി ബിജെപിയുടെ പുരുഷ സ്ഥാനാര്‍ത്ഥി. ജില്ലയിലെ  ചാല്‍ ബീച്ച്‌ വാര്‍ഡില്‍ വനിതാ സംവരണമാണ് നില നിൽക്കുന്നത്.

എന്നാൽ സംവരണം  നിലനില്‍ക്കുന്നതോര്‍ക്കാതെയാണ് ഈ സീറ്റിൽ മത്സരിക്കാൻ  പുരുഷ സ്ഥാനാർത്ഥി ഇയാള്‍ മത്സരിക്കാനായി പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സൂക്ഷമ പരിശോധനയിലാണ്  സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരെഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയായിരുന്നു ഇയാള്‍ പത്രിക നൽകിയത്. എന്നാൽ അവസാന ദിവസമായിരുന്നത് കൊണ്ട് തന്നെ  തിരക്കില്‍ പഞ്ചായത്ത് അധികൃതരും ഇക്കാര്യം ശ്രദ്ധിക്കാതെ വരിക്കെയായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.ഇതിനു പിന്നാലെ തുടര്‍ന്ന് പത്രിക തള്ളുകയായിരുന്നു.

ചാല്‍ ബീച്ച്‌ വാര്‍ഡ് ബിജെപിക്കു സ്വാധീനം കുറവുള്ള പ്രദേശമാണ്.അത് കൊണ്ട് തന്നെ  വാര്‍ഡിലേക്കു മത്സരിക്കാന്‍ അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്.  തിരക്കിനിടയില്‍ വാര്‍ഡില്‍ വനിതാ സംവരണം നിലനില്‍ക്കുന്ന കാര്യം വിട്ടുപോയെന്നും, തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ പത്രിക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നെന്നും നേതൃത്വം വ്യക്തമാക്കി.

Tags :