video
play-sharp-fill
പുതിയ ഭാവം: പുതിയ രൂപം: ഐ.എസ്.എല്ലിന് വെള്ളിയാഴ്ച തുടക്കം; ആദ്യ മത്സരത്തിന് കേരളത്തിന്റെ കൊമ്പന്മാർ ഇറങ്ങുന്നു

പുതിയ ഭാവം: പുതിയ രൂപം: ഐ.എസ്.എല്ലിന് വെള്ളിയാഴ്ച തുടക്കം; ആദ്യ മത്സരത്തിന് കേരളത്തിന്റെ കൊമ്പന്മാർ ഇറങ്ങുന്നു

തേർഡ് ഐ സ്‌പോട്‌സ്

പനജി: പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്നു തുടക്കം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് – എടികെ മോഹൻ ബഗാനെ നേരിട്ടും. ഗോവയിലെ ബംബോലി സ്‌റ്റേഡിയത്തിലാണ് മത്സരം. രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുന്നത്.

കൊവിഡിനു ശേഷമാണ് മുൻ നിശ്ചയിച്ച പ്രകാരം ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നത് എന്ന പ്രത്യേകതയാണ് ഇക്കുറി ഉള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാമത് സീസണാണ് ഇക്കുറി ഗോവയിൽ അരങ്ങേറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം വരെ ഹോം ആൻഡ് എവേ രീതിയിലാണ് മത്സരങ്ങൾ നടന്നിരുന്നത്. ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ കാണികളെ പൂർണമായും ഒഴിവാക്കിയാണ് മത്സരങ്ങൾ നടത്തുന്നത്. ഗോവയിലെ മൂന്നു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ഈസ്റ്റ് ബംഗാൾ കൂടി ഐഎസ്എല്ലിന്റെ ഭാഗമാകുന്നതോടെ 11 ടീമുകളാണ് ഇക്കുറി ഉണ്ടാകുക. ഐ ലീഗ് ക്ലബ് ആയിരുന്ന മോഹൻ ബഗാൻ – എടികെയുമായി ലയിച്ചിട്ടുണ്ട്. ഇതും ഇക്കുറിയുള്ള ഐഎസ്എല്ലിന്റെ ഭാഗമാകുന്നുണ്ട്.