അമ്മയുടെ ഒത്താശയോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ചു: അമ്മയുടെ കാമുകനായ പൂജാരി അറസ്റ്റിൽ; അറസ്റ്റിലായത് മാസങ്ങൾ നീണ്ട പീഡനത്തിന് ഒടുവിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഓരോ ദിവസവും കേരളത്തിൽ പീഡനങ്ങൾ തുടരുകയാണ്. പെൺകുട്ടികൾക്കു നേരെ എല്ലാ ദിവസവും എന്ന പോലെ തന്നെ കേരളത്തിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുകയാണ്. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്തു നിന്നും പുറത്തു വന്ന വാർത്തയാണ് ഞെട്ടിക്കുന്നത്.

അമ്മയുടെ ഒത്താശയോടെ പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യാജ പൂജാരിയാണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായത്. കൊല്ലം, ആലപ്പാട് വില്ലേജിൽ ചെറിയഴിക്കൽ കക്കാത്തുരത്ത് ഷാൻ നിവാസിൽ ഷാൻ (37) ആണ് അറസ്റ്റിലായത്. കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ വ്യാജപേരിൽ പൂജ നടത്തിവന്നയാളാണ് ഷാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. 2018-ലാണ് കേസിനാസ്പദമായ സംഭവം. വ്യാജപേരിൽ പൂജാരിയായി എത്തിയ ഇയാൾ പരിസരവാസിയായ യുവതിയുമായി പരിചയത്തിലാവുകയും അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തു. പിന്നീട് ഇവരുടെ ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇവിടെയെത്തി യുവതിയുടെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. –

സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് അമ്മയോട് വഴക്കിട്ട പെൺകുട്ടി വിവരങ്ങൾ പിതാവിനെ അറിയിക്കുകയും ഇരുവരും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് അന്വേഷണത്തിനിടെ, കോതമംഗലം വടാട്ടുപാറയിൽ വച്ച് ഷാനെ കസ്റ്റഡിയിലെടുത്തു. അവിടെ ശ്യാം എന്ന പേരിൽ വ്യാജ പൂജാരിയായി പല ക്ഷേത്രങ്ങളിലും പൂജ നടത്തി വരികയായിരുന്നു.

കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഒരു പ്രസിദ്ധമായ ഇല്ലത്തിൻറെ പേരിൽ വ്യാജരേഖയുണ്ടാക്കിയായിരുന്നു വിവിധ സ്ഥലങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്നയിടങ്ങളിൽ സ്ത്രീകളുമായി സൗഹൃദത്തിലാകുകയും ലൈംഗികാതിക്രമങ്ങൾക്ക് ശേഷം മുങ്ങുകയുമാണ് ഇയാളുടെ പതിവ്. സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നതും പതിവായിരുന്നു.

നിരവധി സിം കാർഡുകളും വ്യാജ രേഖകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. കിളിമാനൂർ സ്റ്റേഷൻ ഓഫീസർ മനോജ് കുമാറിൻറെ നിർദേശപ്രകാരം എസ്.ഐ ബിജുകുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒ സഞ്ജീവ്, വിനീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.