video
play-sharp-fill

യൂണിവേഴ്സൽ സർവീസ് എൻവയൊണ്മെന്റൽ അസോസിയേഷന്റെ  മെമ്പർഷിപ്പ് കാമ്പയിനും എന്റെ മരം പരിസ്ഥിതി കാമ്പയിനും തുടക്കമായി

യൂണിവേഴ്സൽ സർവീസ് എൻവയൊണ്മെന്റൽ അസോസിയേഷന്റെ  മെമ്പർഷിപ്പ് കാമ്പയിനും എന്റെ മരം പരിസ്ഥിതി കാമ്പയിനും തുടക്കമായി

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : ജില്ലയിൽ യൂണിവേഴ്സൽ സർവീസ് എൻവയൊണ്മെന്റൽ അസോസിയേഷന്റെ   മെമ്പർഷിപ്പ് കാമ്പയിനും എന്റെ മരം പരിസ്ഥിതി കാമ്പയിനും തുടക്കമായി. പുറപ്പുഴ ഗവണ്മെന്റ് ടെക്നിക്കൽ സ്കൂളിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ യൂസി സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷെരീഫ് ഉദ്ഘാടനം ചെയ്തു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള ഗവണ്മെന്റ് വനമിത്ര അവാർഡ് ജേതാവുമായ ജോർജ് പട്ടയംകുടി ആദ്യമെമ്പർഷിപ്പ് ഏറ്റുവാങ്ങി. പരിസ്ഥിതി ക്യാമ്പയിൻ ഉദ്ഘാടനം വിദ്യാർത്ഥികൾ, അധ്യാപകർ, പി. റ്റി. എ അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സ്കൂൾ സൂപ്രണ്ട് എൽദോ.സി.സി നിർവഹിച്ചു. യൂസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനസ് എച്ച് അഷറഫ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പ്രമോദ് നാരായൺ ക്യാമ്പയിൻ വിശദീകരണ പ്രഭാഷണം നടത്തി.യൂസി ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ സുനിൽ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജില്ലാ ജനറൽ സെക്രട്ടറി ലൂസി ജോൺ സ്വാഗതവും ട്രെഷറർ ബിൻസ് രാജ് നന്ദിയും രേഖപ്പെടുത്തി.

സ്കൂൾ പി.റ്റി.എ മെമ്പർ, യൂസി ആലപ്പുഴ ജില്ലാ സെക്രട്ടറി റിയാസ് പുലരിയിൽ, തുടങ്ങിയവർ സംസാരിച്ചു