play-sharp-fill
നവംബര്‍ 26 ദേശീയ പണിമുടക്കിന് കുടുംബങ്ങളുടെ ഐക്യദാര്‍ഢ്യം

നവംബര്‍ 26 ദേശീയ പണിമുടക്കിന് കുടുംബങ്ങളുടെ ഐക്യദാര്‍ഢ്യം

സ്വന്തം ലേഖകൻ

കോട്ടയംഃ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും തൊഴിലാളി-കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയും നവംബര്‍ 26-ന് നടത്തുന്ന ദേശീയപണിമുടക്കിന് സംസ്ഥാനത്തെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടുംബാംഗങ്ങള്‍ സംസ്ഥാനവ്യാപകമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.


ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെയും അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്തനേതൃത്വത്തിലാണ് വീടുകളില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ്എസ്ഇടിഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി കുടുബാംഗങ്ങളോടൊപ്പം കോട്ടയം പള്ളിക്കത്തോട്ടിലെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുയര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, എല്ലാവര്‍ക്കും പഴയ പെന്‍ഷന്‍ പദ്ധതി ബാധകമാക്കുക, നിര്‍ദിഷ്ട ദേശീയ വിദ്യാഭ്യാസനയം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.