video
play-sharp-fill
വേൾഡ് ചിൽഡ്രൻസ് ഡേയും പ്രമേഹരോഗ ദിനാചരണവും നടക്കും

വേൾഡ് ചിൽഡ്രൻസ് ഡേയും പ്രമേഹരോഗ ദിനാചരണവും നടക്കും

തേർഡ് ഐ ബ്യൂറോ

കോട്ടയം : ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് നവംബർ പതിനാലിന് ലയൺസ് ഡിസ്ട്രിക്ട് 318 ഉം കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയും സംയുക്തമായി ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രമേഹ ബോധവൽക്കരണ സെമിനാറും നഴ്‌സിങ് വിദ്യാർഥികൾ ഉൾപ്പെടെ യുവജനങ്ങൾക്കായി യൂത്ത് എംപവർമെന്റ് സെമിനാറും സംഘടിപ്പിക്കുന്നു.

പ്രശസ്ത ഡയബറ്റോളജിസ്റ്റ് ലയൺ ഡോ.ഗോപിനാഥൻ പിള്ളയും ഇന്റർനാഷണൽ ട്രെയിനർ എം.ജെ.എഫ് ലയൺ അഡ്വക്കേറ്റ് വാമൻകുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.എസ്.എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ കാതറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെച്ചും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് ലയൺ. സി.പി ജയകുമാർ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഫസ്റ്റ് വി.ഡി.ജി പി.എം.ജെ.എഫ്. ലയൺ.പ്രിൻസ് സ്‌കറിയ, സെക്കൻഡ് വി.ഡി.ജി. എം.ജെ.എഫ്. ലയൺ. കെ.ജെ തോമസ് ഐ.പി.എസ് , പീഡിയാട്രീഷൻ ഡോക്ടർ ,ഡിസ്ട്രിക്ട് ചെയർപേഴ്‌സൺമാരായ ലയൺ. ആന്റണി കുര്യാക്കോസ്, ലയൺ. സിബി പ്ലാത്തോട്ടം എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

Tags :