play-sharp-fill
കോട്ടയം നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയം സി.പി.എമ്മിൽ ഗ്രൂപ്പിസം ; നഗരസഭയിലെ മുതിർന്ന നേതാവിനെ നിർത്തി തോൽപ്പിക്കാൻ ഗൂഢതന്ത്രവുമായി ഉന്നതൻ ; ലക്ഷ്യമിടുന്നത് മകന് നഗരസഭാ സീറ്റ്

കോട്ടയം നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയം സി.പി.എമ്മിൽ ഗ്രൂപ്പിസം ; നഗരസഭയിലെ മുതിർന്ന നേതാവിനെ നിർത്തി തോൽപ്പിക്കാൻ ഗൂഢതന്ത്രവുമായി ഉന്നതൻ ; ലക്ഷ്യമിടുന്നത് മകന് നഗരസഭാ സീറ്റ്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം : നഗരസഭയിലെ മുതിർന്ന ജനകീയനായ നേതാവിനെ അട്ടിമറിയ്ക്കാൻ സി.പി.എമ്മിൽ വിഭാഗീയ പ്രവർത്തനം. ജയിക്കാൻ സാധ്യതയുള്ള സ്വന്തം വാർഡുൾപ്പെടുന്ന സീറ്റിൽ നിന്നും ജനകീയനായ നേതാവിനെ മാറ്റി സ്വന്തം മകനെ സ്ഥാനാർത്ഥിയാക്കാൻ ഈ നേതാവ് നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.


നിലവിൽ കോട്ടയം നഗരസഭയിലെ അംഗമാണ് ജനകീയനായ ഈ നേതാവ്. ഇദ്ദേഹത്തെ സ്വന്തം വീട് ഉൾപ്പെടുന്ന 46-ാം വാർഡിൽ മത്സരിപ്പിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെയും ഒരു വിഭാഗം നേതാക്കളുടെയും താൽപര്യം. എന്നാൽ ഇദ്ദേഹത്തെ കോട്ടയം നഗരസഭയുടെ 24-ാം വാർഡിൽ മത്സരിപ്പിക്കുന്നതിനാണ് എതിർ വിഭാഗം പദ്ധതിയിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കോട്ടയം നഗരസഭയിലെ മുതിർന്ന കോൺഗ്രസ് അംഗവും ചെയർമാൻ സ്ഥാനാർത്ഥിയുമായ ജാൻസി ജേക്കബ് ആണ് ഈ വാർഡിലെ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ മൂന്നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജാൻസി ഈ വാർഡിൽ നിന്നും വിജയിച്ചത്.

കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വൻ വികസന പ്രവർത്തനങ്ങളാണ് ജാൻസി ഈ വാർഡിൽ നടത്തിയതും. അതുകൊണ്ട് തന്നെ ഈ വാർഡിൽ ഉജ്വല വിജയമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഈ സീറ്റിലേക്കാണ് വിജയ സാധ്യത ഏറെയുള്ള 46-ാം വാർഡിൽ നിന്നും മുതിർന്ന ജനകീയനായ നേതാവിനെ 24-ാം വാർഡിൽ കെട്ടിയിറക്കാൻ ശ്രമിക്കുന്നത്. 24ൽ ഈ നേതാവ് മത്സരിച്ചാൽ തന്റെ മകന് 46-ാം വാർഡിൽ സ്ഥാനാർത്ഥിയാക്കാമെന്ന മോഹമാണ് ഇദ്ദേഹത്തിന് എതിരായി പ്രവർത്തിക്കുന്ന നേതാവിന് ഉള്ളത്.

കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം കൂടി മുന്നണിയുടെ ഭാഗമായി എത്തിയതോടെ ഇത്തവണ കോട്ടയം നഗരസഭ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. അതിന് ജനകീയനായ ഈ നേതാവിന്റെ വിജയസാധ്യത കൂടി ഏറെ നിർണ്ണായകമാണ്.

ഈ സാഹചര്യത്തിലാണ് പാർട്ടിയ്ക്കുള്ളിലെ വിഭാഗീയതയും ഗ്രൂപ്പിസവും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജനകീയനായ ഈ നേതാവ് പരാജയപ്പെട്ടാൽ ഏറെ നിർണ്ണായകമായ നാല് സീറ്റുകളിലെങ്കിലും സി.പി.എം തോൽവി ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന് വേണ്ടി വാദിക്കുന്നവർ രംഗത്ത് എത്തിയിരിക്കുന്നത്.